പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന് രാ​ഷ്ട്ര​പ​തി​യെ നി​യോ​ഗി​ക്ക​ണം; ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ത​ള്ളി

01:21 PM May 26, 2023 | Deepika.com
ന്യൂ​ഡ​ല്‍​ഹി: രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ര്‍​മു​വി​നെ പു​തി​യ പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കാ​ന്‍ നി​യോ​ഗി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ത​ള്ളി. ജ​സ്റ്റീസു​മാ​രാ​യ ജെ.​കെ.​മ​ഹേ​ശ്വ​രി, പി.​എ​സ്.​ന​ര​സിം​ഹ എ​ന്നി​വ​രു​ടെ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി ത​ള്ളി​യ​ത്.

സു​പ്രീംകോ​ട​തി അ​ഭി​ഭാ​ഷ​ക​നാ​യ സി.​ആ​ര്‍.​ജ​യ സു​കി​നാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്. ഭ​ര​ണ​ഘ​ട​ന​യു​ടെ 79-ാം അ​നുച്ഛേദം അ​നു​സ​രി​ച്ച് രാ​ഷ്ട്ര​പ​തി പാ​ര്‍​ല​മെ​ന്‍റിന്‍റെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​യ​തി​നാ​ല്‍ രാ​ഷ്ട്ര​പ​തി​യെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലേ​യ്ക്ക് ക്ഷ​ണി​ക്കാ​തി​രു​ന്ന​ത് ലോ​ക്‌​സ​ഭാ സെ​ക്ര​ട്ടേറിയറ്റിന്‍റെ ഭാ​ഗ​ത്തു​നിന്ന് ഉണ്ടായ വീഴ്ച​യാ​ണെ​ന്ന് ഹ​ര്‍​ജി​ക്കാ​ര​ന്‍ കോ​ട​തി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ത്ത​രം ഹ​ര്‍​ജി​ക​ള്‍ ഫ​യ​ല്‍ ചെ​യ്യു​ന്ന​തി​ന്‍റെ ഉ​ദ്ദേ​ശ്യം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മാ​ണെ​ന്നും ഇ​തി​ല്‍ ഇ​ട​പെ​ടേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും വാ​ദം തു​ട​ങ്ങി​യ ഘ​ട്ട​ത്തി​ല്‍​ത​ന്നെ കോ​ട​തി പ​റ​ഞ്ഞു. ഭ​ര​ണ​ഘ​ട​ന​യു​ടെ അ​നുച്ഛേദം79ന് ​ഉ​ദ്ഘാ​ട​ന​വു​മാ​യി എ​ന്ത് ബ​ന്ധ​മെ​ന്നും കോ​ട​തി ചോ​ദി​ച്ചു.

പി​ന്നാ​ലെ ഹ​ര്‍​ജി പി​ന്‍​വ​ലി​ച്ചോ​ളാ​മെ​ന്ന് ഹ​ര്‍​ജി​ക്കാ​ര​ന്‍ വ്യ​ക്ത​മാ​ക്കി. ഇ​തോ​ടെ​യാ​ണ് ഹ​ര്‍​ജി ത​ള്ളി​യ​ത്.