ജ​പ്പാ​നി​ൽ പോ​ലീ​സു​കാ​ർ ഉ​ൾ​പ്പ​ടെ നാ​ലു​പേ​രെ കൊ​ന്നു; പ്ര​തി പി​ടി​യി​ൽ

04:51 AM May 26, 2023 | Deepika.com
ടോ​ക്കി​യൊ: ജ​പ്പാ​നി​ൽ ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പ​ടെ നാ​ല് പ​രെ കൊ​ല​പ്പെ​ടു​ത്തി​യ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. നാ​ഗാ​നോ മേ​ഖ​ല​യി​ലെ നാ​കാ​നോ സി​റ്റി​യി​ല്‍ നി​ന്നു​മാ​ണ് പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

തോ​ക്കും ക​ത്തി​യും ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം ന​ട​ത്തി​യ പ്ര​തി ഒ​രു കെ​ട്ടി​ട​ത്തി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ ആ​ക്ര​മ​ണം ന​ട​ത്താ​നു​ണ്ടാ​യ കാ​ര​ണം വ്യ​ക്ത​മ​ല്ല. പ്ര​തി​യെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.