പാ​ർ​ല​മെ​ന്‍റ് മു​ർ​മു ഉ​ദ്ഘാ​ട​നം ചെ​യ്യ​ണ​മെ​ന്ന നി​ർ​ബ​ന്ധം ന്യാ​യ​മ​ല്ല: പ്ര​തി​പ​ക്ഷ​ത്തെ ത​ള്ളി​ മാ​യാ​വ​തി

10:19 PM May 25, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി:​ പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ബ​ഹി​ഷ്ക​രി​ച്ച പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ തീ​രു​മാ​ന​ത്തെ വി​മ​ർ​ശി​ച്ച് ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി. ഉ​ദ്ഘാ​ട​നം ബ​ഹി​ഷ്ക​രി​ച്ച പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ ന​ട​പ​ടി തെ​റ്റാ​ണെ​ന്ന് മാ​യാ​വ​തി കു​റ്റ​പ്പെ​ടു​ത്തി.

ട്വി​റ്റ​റിലായിരുന്നു മായാവതിയുടെ പ്രതികരണം. കേ​ന്ദ്ര​സ​ർ​ക്കാ​രാ​ണ് പാ​ർ​ല​മെ​ന്‍റ് നി​ർ​മി​ച്ച​തെ​ന്നും അ​ത് ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ അ​വ​ർ​ക്ക് അ​വ​കാ​ശ​മു​ണ്ടെന്നും ​മാ​യാ​വ​തി കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ന്നാ​ൽ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും മാ​യാ​വ​തി ട്വീ​റ്റി​ൽ വ്യ​ക്ത​മാ​ക്കി.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലേ​ക്ക് ക്ഷ​ണം ല​ഭി​ച്ചി​ട്ടു​ണ്ടെങ്കി​ലും നേ​ര​ത്തെ നി​ശ്ച​യി​ച്ചി​ട്ടു​ള്ള പാ​ർ​ട്ടി അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ൾ കാ​ര​ണം ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നാ​ണ് മാ​യാ​വ​തി​യു​ടെ പ്ര​തി​ക​ര​ണം. 28 ന് ​ന​ട​ക്കാ​നി​രി​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന് ബി​എ​സ്പി പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​ന്ന​താ​യും തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും മാ​യാ​വ​തി പ​റ​ഞ്ഞു.

പു​തി​യ കെ​ട്ടി​ടം പ്ര​സി​ഡ​ന്‍റ് ദ്രൗ​പ​തി മു​ർ​മു ഉ​ദ്ഘാ​ട​നം ചെ​യ്യ​ണ​മെ​ന്ന പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ നി​ർ​ബ​ന്ധം ന്യാ​യ​മ​ല്ല. സ​ർ​ക്കാ​രാ​ണ് മ​ന്ദി​രം ഉ​ണ്ടാക്കി​യ​ത് അ​തി​നാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ അ​വ​ർ​ക്ക് അ​വ​കാ​ശ​മു​ണ്ട്. ആ​ദി​വാ​സി സ്ത്രീ​യ്ക്ക് ന​ൽ​കേ​ണ്ട ബ​ഹു​മാ​ന​വു​മാ​യി ഇ​തി​നെ താ​ര​ത​മ്യം ചെ​യ്യു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും മാ​യാ​വ​തി കൂ​ട്ടി​ച്ചേ​ർ​ത്തു.