കെ-​ഫോ​ണ്‍ അ​ടു​ത്ത മാ​സം യാ​ഥാ​ര്‍​ഥ്യ​മാ​കു​മെ​ന്ന് പി​ണ​റാ​യി വി​ജ​യ​ന്‍

09:11 PM May 25, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ പ​ദ്ധ​തി​യാ​യ കേ​ര​ള ഫൈ​ബ​ര്‍ ഓ​പ്റ്റി​ക് നെ​റ്റ് വ​ര്‍​ക്ക് (കെ-​ഫോ​ണ്‍) അ​ടു​ത്ത മാ​സം നാ​ടി​ന് സ​മ​ര്‍​പ്പി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കെ-​ഫോ​ണ്‍ യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​തോ​ടെ ന​മ്മു​ടെ ഇ​ന്‍റ​ര്‍​നെ​റ്റ് സാ​ന്ദ്ര​ത​യി​ല്‍ വ​ര്‍​ധ​ന​വു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഇ​തോ​ടെ ജ​ന​ങ്ങ​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ സേ​വ​ന​ങ്ങ​ള്‍ കൂ​ടു​ത​ലാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. അ​ങ്ങ​നെ ജ​ന​ങ്ങ​ളും സ​ര്‍​ക്കാ​രു​ക​ളും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ല്‍ ദൃ​ഢ​മാ​കും. കേ​ര​ളം സ​മ്പൂ​ര്‍​ണ ഇ-​ഗ​വേ​ണ​ന്‍​സ് സം​സ്ഥാ​ന​മാ​യ​തി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ത്ത​വെ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ന​വ​കേ​ര​ള സൃ​ഷ്ടി​ക്ക് ശ​ക്ത​മാ​യ അ​ടി​ത്ത​റ പാ​കു​ന്ന ഒ​ന്നാ​യി സ​മ്പൂ​ര്‍​ണ ഇ-​ഗ​വേ​ണ​ന്‍​സ് മാ​റും. ജ​ന​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ലേ​ക്ക് എ​ന്ന​തി​നു​പ​ക​രം സ​ര്‍​ക്കാ​ര്‍ സേ​വ​ന​ങ്ങ​ള്‍ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ന്ന​താ​ണ് സ​ര്‍​ക്കാ​ര്‍ ന​യ​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.