വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റി​ന്‍റെ കൈ​ക്കൂ​ലി; വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന

09:40 PM May 25, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റി​നെ കൈ​ക്കൂ​ലി കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്ത സം​ഭ​വ​ത്തെ തു​ട​ർ​ന്നു സം​സ്ഥാ​ന​ത്തെ വി​ല്ലേ​ജ് ഓ​ഫി​സു​ക​ളി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര​ട​ങ്ങു​ന്ന സം​ഘം തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ വി​വി​ധ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.

ലാ​ൻ​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​റേ​റ്റി​ലെ പ​രി​ശോ​ധ​ന സം​ഘം സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി 41 ഓ​ഫീ​സു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. 11 ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ​മാ​രു​ടെ​യും മൂ​ന്ന് സീ​നി​യ​ർ സൂ​പ്ര​ണ്ടു​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ 14 ടീ​മു​ക​ളാ​യി തി​രി​ഞ്ഞാ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം റ​വ​ന്യു മ​ന്ത്രി കെ. ​രാ​ജ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന റ​വ​ന്യു സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. മി​ന്ന​ൽ പ​രി​ശോ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ണ്ടെ​ത്തി​യ ക്ര​മ​ക്കേ​ടു​ക​ൾ സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ടു​ക​ൾ അ​ടു​ത്ത ദി​വ​സം ത​ന്നെ സ​മ​ർ​പ്പി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.