മ​ര​ണ​വേ​ഗം; ഡ്യൂ​ക്കി​ൽ ട്രിപ്പിളടിച്ച യു​വാ​ക്ക​ൾ ടോ​റ​സ് ഇ​ടി​ച്ച് മ​രി​ച്ചു

09:41 PM May 25, 2023 | Deepika.com
കോ​ട്ട​യം: കു​മാ​ര​ന​ല്ലൂ​രി​ൽ ടോ​റ​സ് ലോ​റി​യി​ൽ ബൈ​ക്ക് ഇ​ടി​ച്ചു മൂ​ന്നു യു​വാ​ക്ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. സം​ക്രാ​ന്തി പ്ലാ​ക്കി​ൽ​പ​റ​ന്പി​ൽ ബാ​ബു​വി​ന്‍റെ മ​ക​ൻ ആ​ൽ​വി​ൻ ബാ​ബു (20), സം​ക്രാ​ന്തി തോ​ണ്ടുത​റ​യി​ൽ സ​ക്കീ​ർ ഹു​സൈ​ന്‍റെ മ​ക​ൻ മു​ഹ​മ​ദ് ഫാ​റൂ​ഖ് (20), തി​രു​വ​ഞ്ചൂ​ർ തൂ​ത്തൂ​ട്ടി പു​തു​പ്പ​റ​ന്പി​ൽ പ്ര​ദീ​പി​ന്‍റെ മ​ക​ൻ പ്ര​വീ​ണ്‍ മാ​ണി (20) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.

വൈ​കു​ന്നേ​രം ആ​റി​നു കു​മാ​ര​ന​ല്ലൂ​ർ - കു​ട​മാ​ളൂ​ർ റോ​ഡി​ൽ കൊ​ച്ചാ​ലും​മൂ​ട് മി​ല്ലെ​നി​യം ജം​ഗ്ഷ​നി​ലെ വ​ള​വി​ലാ​യി​രു​ന്നു അ​പ​ക​ടം. കു​ട​മാ​ളൂ​ർ ഭാ​ഗ​ത്തു​നി​ന്നു ഡ്യൂ​ക്ക് ബൈ​ക്കി​ൽ എ​ത്തി​യ യു​വാ​ക്ക​ൾ എ​തി​ർ​ദി​ശ​യി​ൽ​നി​ന്നു​മെ​ത്തി​യ ലോ​റി​യി​ൽ ഇ​ടി​യ്ക്കു​ക​യാ​യി​രു​ന്നു.

മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ന്നു വ​രു​ന്ന​തി​നി​ടെ വ​ള​വു തി​രി​ഞ്ഞെ​ത്തി​യ ടോ​റ​സി​ൽ ഇ​ടി​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. മൂ​വ​രും ഹെ​ൽ​മെ​റ്റ് ധ​രി​ച്ചി​രു​ന്നി​ല്ല. അ​മി​ത​വേ​ഗ​ത്തി​ൽ ബൈ​ക്ക് വ​രു​ന്ന​തു ക​ണ്ട് മ​ണ്ണു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ടോ​റ​സ് ലോ​റി​യു​ടെ ഡ്രൈ​വ​ർ പ​ര​മാ​വ​ധി വെ​ട്ടി​ച്ചു മാ​റ്റി​യെ​ങ്കി​ലും ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ലേ​ക്കു തെ​റി​ച്ചു വീ​ണ മൂ​ന്നു​പേ​രെ​യും ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.