ട്രം​പി​ന് വെ​ല്ലു​വി​ളി; യു​എ​സ് പ്ര​സി​ഡ​ന്‍റാ​കാ​ന്‍ റോ​ണ്‍ ഡി​സാ​ന്‍റി​സ്

12:11 PM May 25, 2023 | Deepika.com
വാ​ഷിം​ഗ്ട​ണ്‍: 2024 യു​എ​സ് പ്ര​​സി​ഡ​ന്‍​ഷ്യ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്‌​സ​രി​ക്കാ​നൊ​രു​ങ്ങി ഫ്‌​ളോ​റി​ഡ ഗ​വ​ര്‍​ണ​ര്‍ റോ​ണ്‍ ഡി​സാ​ന്‍റി​സ്. റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി​യു​ടെ പ്രൈ​മ​റി​യി​ല്‍ മ​ത്‌​സ​രി​ക്കാ​നു​ള്ള തീ​രു​മാ​നം അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചു​. ഇ​ലോ​ണ്‍ മ​സ്‌​കു​മാ​യു​ള്ള ഓ​ണ്‍​ലൈ​ന്‍ സം​ഭാ​ഷ​ണ​ത്തി​ലൂ​ടെ​യാ​ണ് ഡി​സാ​ന്‍റി​സ് ത​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി​യി​ല്‍ മു​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്, യു​എ​ന്നി​ലെ മു​ന്‍ യു​എ​സ് അം​ബാ​സി​ഡ​ര്‍ നി​ക്കി ഹേ​ലി, അര്‍​ക്ക​ന്‍​സോ ഗ​വ​ര്‍​ണ​ര്‍ അ​സ ഹ​ച്ചി​ന്‍​സ​ണ്‍, ബിസിനസുകാരനായ വിവേക് രാമസ്വാമി എ​ന്നി​വ​ര്‍ നേരത്തെ സ്ഥാ​നാ​ര്‍​ഥി​ത്വം പ്ര​ഖ്യാ​പി​ച്ചിരുന്നു.

ട്രം​പ് ജൂ​നി​യ​ര്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന റോ​ണ്‍ ഡി​സാ​ന്‍റി​സ് ട്രം​പി​ന് ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ലു​ക​ള്‍. ട്രംപിന്‍റെ പിന്‍ഗാമിഎന്ന നിലയില്‍ തന്നെയാകും തന്‍റെ പ്രചാരണമെന്ന സൂചന അദ്ദേഹം നല്‍കിക്കഴിഞ്ഞു.

ഇറ്റലിയില്‍ വേരുകളുള്ള ഡി​സാ​ന്‍റി​സ് 2012 ലാണ് യുഎസ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. 2018ല്‍ നേരിയ ഭൂരിപക്ഷത്തിനാണ് അദ്ദേഹം ഫ്‌ളോറിഡയില്‍ ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ 2022 ലെ തെരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തിനായിരുന്നു അദ്ദേഹത്തിന്‍റെ ഗവര്‍ണറായുള്ള വിജയം.