പ്ര​തി​ക​ളെ ഹാ​ജ​രാ​ക്കു​മ്പോ​ള്‍ പാ​ലി​ക്കേ​ണ്ട പ്രോ​ട്ടോ​കോ​ള്‍: സ​ര്‍​ക്കാ​ര്‍ ഇ​ന്ന് ഹൈ​ക്കോ​ട​തി​യി​ല്‍

10:32 AM May 25, 2023 | Deepika.com
കൊ​ച്ചി: മ​ജി​സ്‌​ട്രേ​റ്റു​മാ​ര്‍​ക്കും ഡോ​ക്ട​ര്‍​മാ​ര്‍​ക്കും മു​ന്നി​ല്‍ പ്ര​തി​ക​ളെ ഹാ​ജ​രാ​ക്കു​മ്പോ​ള്‍ പാ​ലി​ക്കേ​ണ്ട പ്രോ​ട്ടോ​ക്കോ​ള്‍ ന​ട​പ​ടി​ക​ളു​ടെ പു​രോ​ഗ​തി സ​ര്‍​ക്കാ​ര്‍ വ്യാ​ഴാ​ഴ്ച ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചേ​ക്കും.

പ്ര​തി​ക​ളെ ഹാ​ജ​രാ​ക്കു​മ്പോ​ള്‍ പാ​ലി​ക്കേ​ണ്ട പ്രോ​ട്ടോ​കോ​ള്‍ എ​ത്ര​യും വേ​ഗം ത​യ്യാ​റാ​ക്കി ന​ട​പ്പാ​ക്ക​ണം എ​ന്ന് ഹൈ​ക്കോ​ട​തി ക​ഴി​ഞ്ഞ​ത​വ​ണ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ഡോ. ​വ​ന്ദ​ന ദാ​സി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ ഉ​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റെ നി​ര്‍​ദേ​ശം.

എ​ന്നാ​ല്‍ പ്രോ​ട്ടോ​കോ​ള്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ ര​ണ്ടാ​ഴ്ച സ​മ​യം വേ​ണ​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​ത്ര​യും സ​മ​യം അ​നു​വ​ദി​ക്കാ​ന്‍ ക​ഴി​യി​ല്ല എ​ന്നാ​യി​രു​ന്നു കോ​ട​തി​യു​ടെ നി​ല​പാ​ട്. ഇ​നി​യും സ​മ​യം ന​ല്‍​കാ​നാ​വി​ല്ലെ​ന്നും, ഇ​തി​നി​ട​യി​ല്‍ എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ല്‍ ആ​ര് ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കു​മെ​ന്നും കോ​ട​തി ചോ​ദി​ച്ചി​രു​ന്നു.