തൃ​ശൂ​രി​ൽ ലോ​റി​ക്ക് പി​ന്നി​ൽ ബ​സി​ടി​ച്ചു; 23 പേ​ർ​ക്ക് പ​രി​ക്ക്; അ​ഞ്ച് പേ​രു​ടെ നി​ല ഗു​രു​ത​രം

01:02 PM May 25, 2023 | Deepika.com
തൃ​ശൂ​ർ: ദേ​ശീ​യ​പാ​ത​യി​ൽ ത​ലോ​ർ ജ​റു​സ​ലേ​മി​നു സ​മീ​പം നി​ർ​ത്തി​യി​ട്ട ക​ണ്ടെ​യ്‌​ന​ർ ലോ​റി​ക്കു പി​ന്നി​ൽ മി​നി ബ​സ് ഇ​ടി​ച്ച് 23 പേ​ർ​ക്ക് പ​രി​ക്ക്.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ടൂ​റി​സ്റ്റ് ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കേ​ടാ​യി കി​ട​ന്ന ലോ​റി​ക്കു പി​ന്നി​ലാ​ണ് ബ​സ് വ​ന്നി​ടി​ച്ച​ത്.

പ​രി​ക്കേ​റ്റ​വ​രെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രി​ൽ അ​ഞ്ചു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വി​വ​രം.