വ​ന്യ​ജീ​വി ആ​ക്ര​മ​ണം: ശ​സ്ത്രീ​യ പ​ഠ​നം ന​ട​ത്ത​ണ​മെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ

03:08 AM May 25, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ൽ വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ശാ​സ്ത്രീ​യ പ​ഠ​നം ന​ട​ത്തി ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന്‌‌ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ. ഇ​ക്കാ​ര്യ​മാ​വ​ശ്യ​പ്പെ​ട്ട് എം​പി കേ​ന്ദ്ര വ​നം- പ​രി​സ്ഥി​തി മ​ന്ത്രി ഭൂ​പേ​ന്ദ​ർ യാ​ദ​വി​ന് ക​ത്ത് ന​ൽ​കി.

വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​പ്പെ​ട്ട ദു​രി​ത​ബാ​ധി​ത​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര​ത്തി​നാ​യു​ള്ള 8000 ത്തോ​ളം അ​പേ​ക്ഷ​ക​ൾ ഇ​പ്പോ​ഴും തീ​ർ​പ്പാ​ക്കാ​തെ കി​ട​ക്കു​ന്നു​വെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.