പാ​ർ​ല​മെ​ന്‍റ് മ​ന്ദി​രോ​ദ്ഘാ​ട​നം; പ​ങ്കെ​ടു​ക്കുമെന്നറിയിച്ച് വൈ​എ​സ്ആ​ർ കോ​ൺ​ഗ്ര​സ്, ബി​ജെ​ഡി

11:07 PM May 24, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: പു​തു​താ​യി നി​ർ​മി​ച്ച പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് വൈ​എ​സ്ആ​ർ കോ​ൺ​ഗ്ര​സ്, ബി​ജു ജ​ന​താ​ദ​ൾ എ​ന്നീ പാ​ർ​ട്ടി​ക​ൾ അ​റി​യി​ച്ചു. ഉ​ദ്ഘാ​ട​ന​ത്തി​ന് രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​നെ ക്ഷ​ണി​ച്ചി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ 19 പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ച‌​ട​ങ്ങി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ഈ ​നീ​ക്കം.

ജ​ന​താ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ലെ അ​സു​ല​ഭ​മാ​യ മു​ഹൂ​ർ​ത്ത​ത്തി​ൽ പ​ങ്കാ​ളി​യാ​കു​മെ​ന്ന് വാ​ർ​ത്താ​ക്കു​റി​പ്പി​ലൂ​ടെ​ ബി​ജെ​ഡി അ​റി​യി​ച്ചു.

പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ച​രി​ത്ര നി​മി​ഷ​മാ​ണെ​ന്നും രാ​ജ​കീ​യ​മാ​യ ഈ മ​ന്ദി​രം രാ​ജ്യ​ത്തി​ന് സ​മ​ർ​പ്പി​ച്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ഭി​ന​ന്ദ​നം അ​ർ​ഹി​ക്കു​ന്നു​വെ​ന്നും വൈ​എ​സ്ആ​ർ കോ​ൺ​ഗ്ര​സ് ത​ല​വ​നും ആ​ന്ധ്രാ പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യു​മാ​യ വൈ.​എ​സ്. ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി പ്ര​സ്താ​വി​ച്ചു.

എ​ൻ​ഡി​എ​യി​ൽ അം​ഗ​ങ്ങ​ള​ല്ലെ​ങ്കി​ലും വൈ​എ​സ്ആ​ർ കോ​ൺ​ഗ്ര​സും ഒ​ഡീ​ഷ മു​ഖ്യ​ൻ ന​വീ​ൻ പ​ട്നാ​യി​ക്കി​ന്‍റെ പാ​ർ​ട്ടി​യാ​യ ബി​ജെ​ഡി​യും പൊ​തു​വി​ഷ​യ​ങ്ങ​ളി​ലും രാ​ജ്യ​സ​ഭ​യി​ലെ വോ​ട്ടിം​ഗി​ലും പ​തി​വാ​യി സ​ർ​ക്കാ​ർ അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന പാ​ർ​ട്ടി​ക​ളാ​ണ്.