ബ്രി​ട്ടീ​ഷ് രാ​ജ​കു​ടും​ബ​ത്തി​ന്‍റെ അ​ക​മ്പ​ടി വാ​ഹ​ന​മി​ടി​ച്ച് വ​യോ​ധി​ക മ​രി​ച്ചു‌

06:40 PM May 24, 2023 | Deepika.com
ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ് രാ​ജ​കു​ടും​ബ​ത്തി​ലെ അം​ഗ​മാ​യ "ഡ​ച്ച​സ് ഓ​ഫ് എ​ഡി​ൻ​ബെ​ർ​ഗ്' സോ​ഫി​യു​ടെ വാ​ഹ​ന​ത്തി​ന് അ​ക​മ്പ​ടി സേ​വി​ച്ച പോ​ലീ​സ് ബൈ​ക്ക് ഇ​ടി​ച്ച് വ​യോ​ധി​ക മ​രി​ച്ചു. ഹെ​ല​ൻ ഹോ​ള​ണ്ട്(81) എ​ന്ന സ്ത്രീ​യാ​ണ് മ​രി​ച്ച​ത്.

മേ​യ് 10-ന് ​ന‌​ട​ന്ന അ​പ​ക​ട​ത്തി​ന് ശേ​ഷം കോ​മ സ്റ്റേ​ജി​ലാ​യി​രു​ന്ന ഹോ​ള​ണ്ട് ഇ​ന്ന് രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. ചാ​ൾ​സ് മൂ​ന്നാ​മ​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ​ത്തി​ന് ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​നാ​യ എ​ഡ്വേ​ഡി​ന്‍റെ പ​ത്നി പ​ര​മ്പ​രാ​ഗ​ത കു​തി​ര​വ​ണ്ടി​യി​ൽ ലണ്ടൻ ന​ഗ​ര​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന വേ​ള​യി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

സീ​ബ്രാ ക്രോ​സ് വ​ഴി റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ ശ്ര​മി​ച്ച വ​യോ​ധി​ക​യെ പോ​ലീ​സ് ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വ​യോ​ധി​ക​യെ ഉ​ട​ന​ടി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും സോ​ഫി അ​ട​ക്ക​മു​ള്ള രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ൾ ഹോ​ള​ണ്ടി​ന്‍റെ ബ​ന്ധു​ക്ക​ളു​മാ​യി സം​സാ​രി​ച്ചെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.