കെ​എം​എ​സ്‌​സി​എ​ലി​ലെ ഫ​യ​ര്‍​ഫോ​ഴ്‌​സ് പ​രി​ശോ​ധ​ന; തി​രു​വ​ന​ന്ത​പു​ര​ത്തും സു​ര​ക്ഷാ​വീ​ഴ്ച ക​ണ്ടെ​ത്തി

02:40 PM May 24, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി ജം​ഗ്ഷ​നി​ലെ കെ​എം​എ​സ്‌​സി​എ​ല്‍ ഗോ​ഡൗ​ണി​ലും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ​യാ​ണ് മ​രു​ന്ന് സം​ഭ​രി​ച്ചി​രു​ന്ന​തെ​ന്ന് ക​ണ്ടെ​ത്ത​ല്‍. ഫ​യ​ര്‍ ഫോ​ഴ്‌​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സു​ര​ക്ഷാ​വീ​ഴ്ച ക​ണ്ടെ​ത്തി​യ​ത്.

ഇ​ത് സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍​ട്ട് ഫ​യ​ര്‍ ഫോ​ഴ്‌​സ് മേ​ധാ​വി ബി.​സ​ന്ധ്യ​യ്ക്ക് കൈ​മാ​റും. കേ​ര​ളാ മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ​സ് കോ​ര്‍​പ​റേ​ഷ​ന്‍റെ തി​രു​വ​ന​ന്ത​പു​ര​ത്തെ​യും കൊ​ല്ല​ത്തെ​യും സം​ഭ​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ തീ​പി​ടി​ത്ത​മു​ണ്ടാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

കെ​എം​എ​സ്‌​സി​എ​ന്‍റെ എ​റ​ണാ​കു​ളം മ​ഞ്ഞു​മ​ലി​ലെ മ​രു​ന്ന് സം​ഭ​ര​ണ​ശാ​ല​യ്ക്ക് നേ​ര​ത്തെ ഫ​യ​ര്‍​ഫോ​ഴ്‌​സ് നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു.