ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി മോ​ദി

11:33 AM May 24, 2023 | Deepika.com
സി​ഡ്നി: ഓ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ആ​ന്ത​ണി ആ​ൽ​ബ​നീ​സു​മാ​യി സി​ഡ്നി​യി​ൽ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച ന​ട​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഓ​സ്ട്രേ​ലി​യ സ​ന്ദ​ർ​ശി​ച്ച​തി​ൽ മോ​ദി​ക്ക് ന​ന്ദി​യെ​ന്ന് കൂ​ടി​ക്കാ​ഴ്ച​യ്ക്കി​ടെ ആ​ൽ​ബ​നീ​സ് പ​റ​ഞ്ഞു. മി​ക​ച്ച സ്വീ​ക​ര​ണ​ത്തി​ൽ ന​ന്ദി പ​റ​യു​ന്ന​താ​യി മോ​ദി പ​റ​ഞ്ഞു.

ഒ​രു വ​ർ​ഷ​ത്തി​നി​ടെ ആ​റാ​മ​ത്തെ കൂ​ടി​ക്കാ​ഴ്ച​യാ​ണി​ത്. ഇ​ത് ബ​ന്ധ​ങ്ങ​ളി​ലെ ആ​ഴ​ത്തെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു. ത​ങ്ങ​ളു​ടെ ബ​ന്ധം ട്വ​ന്‍റി-20 വേ​ഗ​ത്തി​ലേ​ക്ക് ക​ട​ന്ന​താ​യും മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ, ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ൽ എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

നേ​ര​ത്തെ, ഓ​സ്ട്രേ​ലി​യ​യി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു മോ​ദി സം​സാ​രി​ച്ചി​രു​ന്നു. ഇ​ന്ത്യ- ഓ​സ്ട്രേ​ലി​യ ബ​ന്ധ​ത്തി​നു ശ​ക്ത​മാ​യ അ​ടി​ത്ത​റ പാ​കി​യ​തു പ​ര​സ്പ​ര​ബ​ഹു​മാ​ന​വും വി​ശ്വാ​സ​വു​മാ​ണെ​ന്നും ഇ​തി​ന്‍റെ യ​ഥാ​ർ​ഥ കാ​ര​ണം ഓ​സ്ട്രേ​ലി​യ​യി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​മാ​ണെ​ന്നും പ്ര​സം​ഗ​ത്തി​ൽ മോ​ദി പ​റ​ഞ്ഞു.

ഇ​ന്ത്യ-​ഓ​സ്ട്രേ​ലി​യ വ്യാ​പാ​രം ഇ​ര​ട്ടി​യാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ​മ​ഗ്ര സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണ ക​രാ​റി​നു (സി​ഇ​സി​എ) രൂ​പം ന​ൽ​കു​മെ​ന്നും മോ​ദി പ​റ​ഞ്ഞു. 21,000 ഇ​ന്ത്യ​ക്കാ​രാ​ണു സി​ഡ്നി​യി​ലെ ക്യൂ​ഡോ​സ് ബാ​ങ്ക് അ​രീ​ന​യി​ൽ മോ​ദി​യെ സ്വീ​ക​രി​ക്കാ​നെ​ത്തി​യ​ത്. ഓ​സ്ട്രേ​ലി​യ പ്ര​ധാ​ന​മ​ന്ത്രി​യും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.