പാ​ക്കി​സ്ഥാ​നി​ൽ നി​ന്നും ആ​യു​ധ​ങ്ങ​ളും മ​യ​ക്കു​മ​രു​ന്നും ക​ട​ത്ത്; ഒ​രാ​ൾ പി​ടി​യി​ൽ

11:33 AM May 24, 2023 | Deepika.com
അ​മൃ​ത്സ​ർ: ചൈ​നീ​സ് നി​ര്‍​മി​ത ഡ്രോ​ണ്‍, ഹെ​റോ​യി​ന്‍, തോ​ക്ക് എ​ന്നി​വ​യു​മാ​യി ഒ​രാ​ളെ പ​ഞ്ചാ​ബ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ഞ്ചാ​ബ് പോ​ലീ​സി​ന്‍റെ സ്‌​പെ​ഷ​ല്‍ ടാ​സ്‌​ക് ഫോ​ഴ്‌​സ് ആ​ണ് ല​ഖ്ബീ​ര്‍ സിം​ഗ് എ​ന്ന​യാ​ളെ പി​ടി​കൂ​ടി​യ​ത്.

ഡ്രോ​ണ്‍, 1.6 കി​ലോ ഹെ​റോ​യി​ന്‍, പി​സ്റ്റ​ള്‍, റൈ​ഫി​ള്‍ എ​ന്നി​വ​യാ​ണ് ഇ​യാ​ളി​ല്‍ നി​ന്നും ക​ണ്ടെ​ത്തി‌​യ​ത്. വ​ര്‍​ഷ​ങ്ങ​ളാ​യി പാ​ക്കി​സ്ഥാ​നി​ല്‍ നി​ന്നും ആ​യു​ധ​ങ്ങ​ളും മ​യ​ക്കു​മ​രു​ന്നും ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ത്തു​ന്നു​ണ്ടെ​ന്ന് ഇ​യാ​ള്‍ പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി.

സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.