ബി​ജെ​പി ഭ​രി​ക്കു​ന്ന ത്രി​പു​ര​യു​ടെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യി സൗ​ര​വ് ഗാം​ഗു​ലി

10:44 PM May 23, 2023 | Deepika.com
അ​ഗ​ര്‍​ത്ത​ല: ബി​ജെ​പി ഭ​രി​ക്കു​ന്ന ത്രി​പു​ര​യു​ടെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​കാ​ൻ ത​യാ​റെ​ടു​ത്ത് മു​ന്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് നാ​യ​ക​ന്‍ സൗ​ര​വ് ഗാം​ഗു​ലി. ത്രി​പു​ര ടൂ​റി​സ​ത്തി​ന്‍റെ അം​ബാ​സി​ഡ​റാ​യാ​ണ് ഗാം​ഗു​ലി​യെ നി​യ​മി​ക്കു​ന്ന​ത്. കോ​ൽ​ക്ക​ത്ത​യി​ൽ ഗാം​ഗു​ലി​യു​ടെ വ​സ​തി​യി​ലെ​ത്തി ത്രി​പു​ര ടൂ​റി​സം മ​ന്ത്രി സു​ശാ​ന്ത ചൗ​ധ​രി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പ്ര​ഖ്യാ​പ​നം.

സം​സ്ഥാ​ന ടൂ​റി​സ​ത്തി​ന്‍റെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​കാ​നു​ള്ള അ​ഭ്യ​ർ​ഥ​ന ഗാം​ഗു​ലി അം​ഗീ​ക​രി​ച്ച​താ​യി ത്രി​പു​ര മു​ഖ്യ​മ​ന്ത്രി മ​ണി​ക് സാ​ഹ അ​റി​യി​ച്ചു. ഗാം​ഗു​ലി​യു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ച്ച​താ​യും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഗാം​ഗു​ലി​യു​ടെ പ​ങ്കാ​ളി​ത്തം സം​സ്ഥാ​ന ടൂ​റി​സം മേ​ഖ​ല​യ്ക്ക് പു​തി​യ ഉ​ണ​ര്‍​വ് ന​ല്‍​കു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.