നോ​ട്ട് പി​ന്‍​വ​ലി​ക്ക​ല്‍ രാ​ജ്യ​ത്തെ ക​റ​ന്‍​സി അ​സ്ഥി​ര​മാ​ക്കും: മു​ഖ്യ​മ​ന്ത്രി

11:10 PM May 23, 2023 | Deepika.com
കോ​ഴി​ക്കോ​ട്: രാ​ജ്യ​ത്ത് 2000 രൂ​പ​യു​ടെ നോ​ട്ട് പി​ന്‍​വ​ലി​ച്ച​ത് വ്യാ​പാ​രി​ക​ള്‍​ക്ക് വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വ്യാ​പാ​ര മേ​ഖ​ല​യ്ക്ക് ഇ​ത് വ​ലി​യ ദോ​ഷം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അദ്ദേഹം.

2016ലെ ​നോ​ട്ട് നി​രോ​ധ​ന​ത്തി​ന് ശേ​ഷ​മു​ള്ള കേ​ന്ദ്ര​ത്തി​ന്‍റെ വി​ക​ല​മാ​യ ന​ട​പ​ടി​യാ​ണി​ത്. രാ​ജ്യ​ത്തെ ക​റ​ന്‍​സി അ​സ്ഥി​ര​മാ​ക്കാ​നേ ഇ​തി​ന് ക​ഴി​യൂ. കേ​ന്ദ്ര സാ​മ്പ​ത്തി​ക​ന​യം മൂ​ല​മു​ള്ള സാ​മ്പ​ത്തി​ക ത​ക​ര്‍​ച്ച​യാ​ണ് വ്യാ​പാ​ര മേ​ഖ​ല​യി​ല്‍ ഇ​ന്നു​ള്ള​ത്.

2016ല്‍ 85 ​ശ​ത​മാ​നം ക​റ​ന്‍​സി​ക​ള്‍ നി​രോ​ധി​ച്ചു. 2000 രൂ​പ​യു​ടെ നോ​ട്ടു​ക​ള്‍ നി​രോ​ധി​ച്ച​തി​ലൂ​ടെ 11 ശ​ത​മാ​നം ക​റ​ന്‍​സി​ക​ള്‍ ഇ​ല്ലാ​താ​വു​ക​യാ​ണ്. നോ​ട്ട് നി​രോ​ധ​നം, കോ​വി​ഡ് എ​ന്നി​വ​യി​ല്‍ ക​ര​ക​യ​റി വ​രു​മ്പോ​ഴാ​ണ് ഇ​പ്പോ​ഴ​ത്തെ ന​ട​പ​ടി.

ദീ​ര്‍​ഘ വീ​ക്ഷ​ണ​മി​ല്ലാ​ത്ത സാ​മ്പ​ത്തി​ക ന​യ​ങ്ങ​ളാ​ണ് കേ​ന്ദ്രം പി​ന്തു​ട​രു​ന്ന​തെ​ന്നും പി​ണ​റാ​യി കു​റ്റ​പ്പെ​ടു​ത്തി.