പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം: ആ​ശ​ങ്ക വേ​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി

07:49 PM May 23, 2023 | Deepika.com
ക​ണ്ണൂ​ര്‍: പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന കാ​ര്യ​ത്തി​ല്‍ ആ​ശ​ങ്ക വേ​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഇ​ക്കാ​ര്യ​ത്തി​ല്‍ കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ​യാ​ണ് പൊ​തു​വി​ദ്യാ​ഭ്യാ​സവ​കു​പ്പ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് പു​തു​താ​യി നി​ർ​മി​ച്ച 97 സ്‌​കൂ​ള്‍ കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ക​ണ്ണൂ​ര്‍ ധ​ര്‍​മ്മ​ടം മു​ഴ​പ്പി​ല​ങ്ങാ​ട് ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ​വ​ര്‍​ക്കും പ​ഠി​ക്കാ​നു​ള്ള സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ ത​ന്നെ​യാ​ണ് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. വി​ദ്യാ​ഭ്യാ​സം ന​മ്മു​ടെ നാ​ടി​ന്‍റെ ഇ​ന്ന​ത്തെ പു​രോ​ഗ​തി​ക്ക് ഉ​പ​ക​രി​ച്ച ഘ​ട​ക​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന് പ്രോ​സ്പെ​ക്ട​സ് പ്ര​സി​ദ്ധീ​ക​രി​ക്കും മു​ന്പ് ത​ന്നെ വി​ദ്യാ​ർ​ഥി​ക​ളെ​യും ര​ക്ഷ​ക​ർ​ത്താ​ക്ക​ളെ​യും ഉ​ത്ക​ണ്ഠ​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ വ​ന്നി​ട്ടു​ണ്ടെ​ന്ന് പൊ​തു വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി ചൂ​ണ്ടി​ക്കാ​ട്ടി. ക​ഴി​ഞ്ഞ​വ​ർ​ഷം അ​നു​വ​ദി​ച്ച അ​ധി​ക ബാ​ച്ചു​ക​ൾ നി​ല​നി​ർ​ത്തും. എ​ല്ലാ​വ​ർ​ക്കും ഉ​പ​രി​പ​ഠ​ന സാ​ധ്യ​ത ഒ​രു​ക്കു​മെ​ന്നും മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.