മ​രു​ന്ന് സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ സു​ര​ക്ഷാ ഓ​ഡി​റ്റ് ന​ട​ത്തും: മ​ന്ത്രി വീ​ണാ ജോ​ർ​ജ്

06:12 PM May 23, 2023 | Deepika.com
തിരുവനന്തപുരം: കി​ൻ​ഫ്ര പാ​ർ​ക്കി​ലെ മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് കോ​ർ​പ​റേ​ഷ​ന്‍റെ സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്തത്തിന്‍റെ പശ്ചാത്തലത്തിൽ കോ​ർ​പ​റേ​ഷ​ന്‍റെ എ​ല്ലാ മ​രു​ന്ന് സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും സു​ര​ക്ഷാ ഓ​ഡി​റ്റ് ന​ട​ത്തു​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ആ​രോ​ഗ്യ വ​കു​പ്പ്, അ​ഗ്നി​ര​ക്ഷാ​സേ​ന ഉ​ൾ​പ്പെ​ടെ വി​വി​ധ വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സു​ര​ക്ഷാ ഓ​ഡി​റ്റ് ന​ട​ത്തു​ന്ന​ത്.

ആ​ശു​പ​ത്രി​ക​ളി​ൽ ഫ​യ​ർ സേ​ഫ്റ്റി ഓ​ഡി​റ്റ് ന​ട​ത്തും. കി​ൻ​ഫ്ര​യി​ലെ തീ​പി​ടി​ത്ത​ത്തെ​പ്പ​റ്റി സ​മ​ഗ്ര അ​ന്വേ​ഷ​ണ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ഫോ​റ​ൻ​സി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തും. കൊ​ല്ല​ത്തെ തീ​പി​ടി​ത്ത​ത്തി​ന്‍റെ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​നാ ഫ​ലം വ​രാ​നു​ണ്ടെ​ന്നും മ​ന്ത്രി അറിയിച്ചു.

കൊ​ല്ല​ത്തെ തീ​പി​ടി​ത്ത​ത്തി​ന് ശേ​ഷം എ​ല്ലാ മ​രു​ന്ന് സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ൾ​ക്കും ജാ​ഗ്ര​താ നി​ർ​ദ്ദേ​ശം ന​ൽ​ക​ണ​മെ​ന്നും പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും കെഎംഎ​സ്‌സിഎ​ലിന് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ന്നു വ​രു​ന്ന​തി​നി​ട​യി​ലാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ തീ​പി​ടി​ത്തം. കൊ​ല്ല​ത്തേ​യും തി​രു​വ​ന​ന്ത​പു​ര​ത്തേ​യും കെ​ട്ടി​ട​ങ്ങ​ൾ 10 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി കെഎംഎ​സ്‌സിഎ​ൽ ഗോ​ഡൗ​ണു​ക​ളാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​വ​യാ​ണ്.

തീ ​അ​ണ​യ്ക്കു​ന്ന​തി​നി​ടെ അ​ഗ്നി​ര​ക്ഷാ സേ​നാം​ഗം മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വം അ​ങ്ങേ​യ​റ്റം വേ​ദ​നാ​ജ​ന​ക​മാ​ണ്. ജോ​ലി​ക്കി​ടെ​യാ​ണ് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത് എ​ന്ന​ത് ഏ​റെ ദുഃ​ഖ​ക​ര​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും മ​ന്ത്രി അ​റി​യി​ച്ചു.