വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ ട്രെ​യി​നി​ൽ ലൈം​ഗി​കാ​തി​ക്ര​മം; പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ട്ടു

05:39 PM May 23, 2023 | Deepika.com
കാ​സ​ർ​ഗോ​ഡ്: ട്രെ​യി​നി​നു​ള്ളി​ൽ വ​ച്ച് വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​യാ​ൾ ഓ​ടി ര‍​ക്ഷ​പ്പെ​ട്ടു. ചെ​ന്നൈ - മം​ഗ​ളൂ​രു എ​ക്സ്പ്ര​സ് ട്രെ​യി​നി​നു​ള്ളി​ൽ വ​ച്ച് ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി​യാ​യ യു​വ​തി​ക്ക് നേ​രെ​യാ​ണ് പ്ര​തി അ​തി​ക്ര​മം ന​ട​ത്തി​യ​ത്. ത​ല​ശേ​രി​യി​ൽ നി​ന്ന് ട്രെ​യി​നി​നു​ള്ളി​ൽ ക​യ​റി​യ ഇ​യാ​ൾ, യു​വ​തി ബ​ഹ​ളം വ​ച്ച​തോ​ടെ കാ​സ​ർ​ഗോ​ഡ് സ്റ്റേ​ഷ​നി​ൽ വ​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പ്ര​തി​യു​ടെ ചി​ത്രം പോ​ലീ​സ് പു​റ​ത്തു​വി​ട്ടു.

വി​ദ്യാ​ർ​ഥി​നി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.