റെയിൽവേ കരാർ ജീവനക്കാരി ട്രെയിൻ തട്ടി മരിച്ചു

01:55 PM May 23, 2023 | Deepika.com
കണ്ണൂർ: റെയിൽവേ കരാർ ജീവനക്കാരി ട്രെയിൻ തട്ടി മരിച്ചു. കണ്ണൂർ എടക്കാട് റെയിൽവേ സ്റ്റേഷൻ പരിസരത്താണ് സംഭവം. തമിഴ്നാട് തിരുവണ്ണാമല സ്വദേശി കാത്തിയ (40) ആണ് മരിച്ചത്.

ഏറനാട് എക്സ്പ്രസ് തട്ടിയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.