ര​ണ്ടാ​യി​രം രൂ​പ നോ​ട്ടു​ക​ള്‍ പി​ന്‍​വ​ലി​ക്കു​ന്ന​ത് നോ​ട്ട് നി​രോ​ധ​ന​മ​ല്ല, നി​യ​മ​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി: ആ​ര്‍​ബി​ഐ

03:34 PM May 23, 2023 | Deepika.com
ന്യൂ​ഡ​ല്‍​ഹി: ര​ണ്ടാ​യി​രം രൂ​പ നോ​ട്ടു​ക​ള്‍ പി​ന്‍​വ​ലി​ക്കു​ന്ന​ത് നോ​ട്ട് നി​രോ​ധ​ന​മ​ല്ലെ​ന്നും നി​യ​മ​പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​യാ​ണെ​ന്നും റി​സ​ര്‍​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ. നോ​ട്ട് മാ​റു​ന്ന​ത് സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​നം ചോ​ദ്യം ചെ​യ്തു​ള്ള ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി​യി​ല്‍ ആ​ര്‍​ബി​ഐ ഇ​ക്കാ​ര്യം കോ​ട​തി​യെ അ​റി​യി​ച്ച​ത്.

ബി​ജെ​പി നേ​താ​വും അ​ഭി​ഭാ​ഷ​ക​നു​മാ​യ അ​ശ്വി​നി കു​മാ​ര്‍ ഉ​പാ​ധ്യാ​യ ആ​ണ് തി​രി​ച്ച​റി​യ​ല്‍ രേ​ഖ​യി​ല്ലാ​തെ ത​ന്നെ നോ​ട്ടു​ക​ള്‍ മാ​റി​യെ​ടു​ക്കാ​മെ​ന്ന ആ​ര്‍​ബി​ഐ വി​ജ്ഞാ​പ​നം ചോ​ദ്യം ചെ​യ്ത് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഹ​ര്‍​ജി കോ​ട​തി വി​ധി പ​റ​യാ​ന്‍ മാ​റ്റി.

അ​തേ​സ​മ​യം റി​സ​ര്‍​വ് ബാ​ങ്ക് പി​ന്‍​വ​ലി​ച്ച 2000 രൂ​പ നോ​ട്ടു​ക​ള്‍ ഇ​ന്നു മു​ത​ല്‍ മാ​റ്റി​യെ​ടു​ക്കാം. ഒ​രാ​ള്‍​ക്ക് ക്യൂ​വി​ല്‍ നി​ന്ന് പ​ത്തു നോ​ട്ടു​ക​ള്‍ (20000 രൂ​പ) വ​രെ​യാ​ണ് ഒ​രു സ​മ​യം മാ​റാ​നാ​കു​ക.

പി​ന്നാ​ലെ അ​തേ ക്യൂ​വി​ല്‍ വീ​ണ്ടും ചേ​ര്‍​ന്ന് നോ​ട്ട് മാ​റി​യെ​ടു​ക്കാം. നോ​ട്ട് മാ​റ്റി​യെ​ടു​ക്കാ​ന്‍ തി​രി​ച്ച​റി​യ​ല്‍ രേ​ഖ​യോ പ്ര​ത്യേ​ക അ​പേ​ക്ഷാ​ഫോ​മോ ആ​വ​ശ്യ​മി​ല്ല.