സി​ദ്ധ​രാ​മ​യ്യ​യെ വി​മ​ർ​ശി​ക്കു​ന്ന പോ​സ്റ്റ് പ​ങ്കു​വ​ച്ചു; അ​ധ്യാ​പ​ക​നു സ​സ്പ​ൻ​ഷ​ൻ

03:14 AM May 23, 2023 | Deepika.com
ചി​ത്ര​ദു​ർ​ഗ: ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യെ വി​മ​ർ​ശി​ക്കു​ന്ന ഫേ​സ്ബു​ക്ക് പോ​സ്റ്റ് പ​ങ്കു​വ​ച്ച അ​ധ്യാ​പ​ക​നു സ​സ്പ​ൻ​ഷ​ൻ‌. ചി​ത്ര​ദു​ർ​ഗ ജി​ല്ല​യി​ലു​ള്ള സ​ർ​ക്കാ​ർ പ്രൈ​മ​റി സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യ ശാ​ന്ത​മൂ​ർ​ത്തി എം​ജി​യെ​യാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ​സ്പ​ൻ​ഡ് ചെ​യ്ത​ത്.

സി​ദ്ധ​രാ​മ​യ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ണ്ടാ​യി​രു​ന്ന മു​ൻ​സ​ർ​ക്കാ​ർ സം​സ്ഥാ​ന​ത്തെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യെ​ന്ന് ആ​രോ​പി​ച്ച് എ​ച്ച്. രാ​ജ​ശേ​ഖ​ർ എ​ന്ന​യാ​ൾ ഫേ​സ്ബു​ക്കി​ൽ എ​ഴു​തി​യ കു​റി​പ്പാ​ണ് ശാ​ന്ത​മൂ​ർ​ത്തി പ​ങ്കു​വ​ച്ച​ത്. വ​ൻ​തോ​തി​ൽ വാ​യ്പ​ക​ൾ വാ​ങ്ങി​ക്കൂ​ട്ടി സം​സ്ഥാ​ന​ത്തെ ക​ട​ക്ക​ണി​യി​ലാ​ക്കി നേ​താ​വ് വീ​ണ്ടും എ​ത്തു​ന്നു എ​ന്നാ​യി​രു​ന്നു പോ​സ്റ്റി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്.

മു​ൻ മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ കാ​ല​ത്ത് ക​ട​മെ​ടു​ത്ത തു​ക​യും പോ​സ്റ്റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. സ​ർ​വീ​സ് ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ചു​വെ​ന്ന കു​റ്റ​ത്തി​നാ​ണ് അ​ധ്യാ​പ​ക​നെ സ​സ്പ​ൻ​ഡ് ചെ​യ്ത​തെ​ന്ന് സ​സ്പെ​ൻ​ഷ​ൻ ഉ​ത്ത​ര​വി​ൽ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് വി​ശ​ദീ​ക​രി​ച്ചു.