കൊച്ചി: വേനല്‍ചൂടു കടുത്ത സാഹചര്യത്തില്‍ കോടതിയില്‍ ചുരിദാര്‍ ധരിച്ചു ഹാജരാകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കീഴ്ക്കോടതികളിലെ നൂറോളം വനിതാ ജുഡീഷല്‍ ഓഫീസര്‍മാര്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നിവേദനം നല്കി.
നിലവിലുള്ള ഡ്രസ് കോഡ് അനുസരിച്ച് വനിതാ ജഡ്ജിമാര്‍ സാരിയും വെളുത്ത കോളര്‍ ബാന്‍ഡും കറുത്ത ഗൗണുമാണ് ധരിക്കേണ്ടത്. 1970 ഒക്ടോബര്‍ ഒന്നിനാണ് ഈ ഡ്രസ് കോഡ് നിലവില്‍ വന്നത്. എന്നാല്‍ കാലവും കാലാവസ്ഥയും മാറിയ സാഹചര്യത്തില്‍ ഡ്രസ് കോഡ് പരിഷ്കരിക്കണമെന്നാണ് വനിതാ ജുഡീഷല്‍ ഓഫീസര്‍മാരുടെ ആവശ്യം.
നിവേദനം ഹൈക്കോടതി രജിസ്ട്രി ഹൈക്കോടതി ജഡ്ജിമാരുടെ സമിതിയുടെ പരിഗണനയ്ക്ക് വയ്ക്കും. ഈ സമിതിയാണ് ഡ്രസ് കോഡ് പരിഷ്കരിക്കുന്ന കാര്യം തീരുമാനിക്കേണ്ടത്.
ഡ്രസ് കോഡ്: ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നിവേദനം
10:52 PM May 22, 2023 | Deepika.com