ആലപ്പുഴയിൽ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു

07:41 PM May 22, 2023 | Deepika.com
ആ​ല​പ്പു​ഴ: പു​റ​ക്കാ​ട്ട് നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി പൊ​ഴി​യി​ൽ മു​ങ്ങി​മ​രി​ച്ചു. പൂ​ത്തോ​പ്പ് പാ​ണ്ഡ്യം​പ​റ​മ്പി​ൽ ജ​ഗ​ദീ​ശ​ന്‍റെ മ​ക​നും പ​ല്ല​ന എ​ൽ​പി സ്കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​മാ​യ ജീ​വ​ൻ(10) ആ​ണ് മ​രി​ച്ച​ത്.

തോ​ട്ട​പ്പ​ള്ളി ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്കി​ന് സ​മീ​പ​ത്തു​ള്ള പൊ​ഴി​യി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ഇ​ന്ന് വൈ​കി​ട്ട് മൂ​ന്നി​നാ​ണ് സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ജീ​വ​ൻ പൊ​ഴി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്.

ജീ​വ​ൻ മു​ങ്ങി​ത്താ​ഴ്ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സു​ഹൃ​ത്തു​ക്ക​ൾ സ​മീ​പ​ത്തു​ള്ള​വ​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ഗ്നി​ര​ക്ഷാ സേ​ന ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.