സ്‌​കൂ​ള്‍ തു​റ​ക്ക​ല്‍: സു​ര​ക്ഷ പ്ര​ധാ​ന​മാ​യി കാ​ണ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

05:52 PM May 22, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സ്‌​കൂ​ള്‍ തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ന്നൊ​രു​ക്ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തീ​ക​രി​ച്ചു​വെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സ്‌​കൂ​ളി​ന്‍റെ സു​ര​ക്ഷ പ്ര​ധാ​ന​മാ​യി കാ​ണ​ണം. അ​ധ്യ​യ​ന​വ​ര്‍​ഷം ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്‍​പ് എ​ല്ലാ സ്‌​കൂ​ള്‍ കെ​ട്ടി​ട​ങ്ങ​ള്‍​ക്കും ഫി​റ്റ്ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ ഇ​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് സ്‌​കൂ​ള്‍ തു​റ​ക്ക​ല്‍ ത​യാ​റെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന സ്‌​കൂ​ളു​ക​ളി​ല്‍ വാ​ട​ക കെ​ട്ടി​ട​ത്തി​ലോ മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളി​ലോ ക്ലാ​സു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ ഈ ​കെ​ട്ടി​ട​ങ്ങ​ള്‍ കൂ​ടി പ​രി​ശോ​ധി​ച്ച് ഫി​റ്റ്ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭ്യ​മാ​ക്ക​ണം.

സ്‌​കൂ​ളും പ​രി​സ​ര​വും വൃ​ത്തി​യാ​ക്ക​ണം. പി​ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​കീ​യ സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി സ്‌​കൂ​ള്‍ ശു​ചീ​ക​രി​ക്ക​ണം. സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍, കു​ടും​ബ​ശ്രീ, റ​സി​ഡ​ണ്ട് അ​സോ​സി​യേ​ഷ​നു​ക​ള്‍, അ​ധ്യാ​പ​ക-​വി​ദ്യാ​ര്‍​ഥി-​ബ​ഹു​ജ​ന സം​ഘ​ട​ന​ക​ള്‍ മു​ത​ലാ​യ​വ​യെ സ​ഹ​ക​രി​പ്പി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.