കാട്ടുപോത്തിനല്ല, വനംമന്ത്രിക്കാണ് മയക്കുവെടി വയ്ക്കേണ്ടത്: ചെന്നിത്തല

05:16 PM May 22, 2023 | Deepika.com
എരുമേലി: കാട്ടുപോത്ത് വിവാദത്തിൽ വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രനെതിരേ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല. കാട്ടുപോത്തിനല്ല, മന്ത്രിക്കാണ് ഇപ്പോൾ മയക്കുവെടി വയ്ക്കേണ്ടത്. അദ്ദേഹത്തിന് സ്ഥലകാല വിഭ്രാന്തി ഉണ്ടായിരിക്കുകയാണെന്നും ചെന്നിത്തല വിമർശിച്ചു.

കണമലയിൽ കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

അതേസമയം, നാ​യാ​ട്ടു​കാ​രു​ടെ വെ​ടി​യേ​റ്റ​തി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ പ്ര​കോ​പ​ന​ത്തി​ലാ​കാം ക​ണ​മ​ല​യി​ല്‍ കാ​ട്ടു​പോ​ത്ത് നാ​ട്ടി​ലി​റ​ങ്ങി ര​ണ്ട് പേ​രെ അ​ക്ര​മി​ച്ച​തെ​ന്ന വ​നം​വ​കു​പ്പ് വാ​ദം ത​ള്ളി എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ സ​ണ്ണി രംഗത്തെത്തി.

സം​ഭ​വ​ത്തി​ന് ശേ​ഷം വ​നം​വ​കു​പ്പ് കിം​വ​ദ​ന്തി​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്. ജ​ന​ങ്ങ​ളെ വി​ഡ്ഢി​ക​ളാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് വ​നം​വ​കു​പ്പ് ന​ട​ത്തു​ന്ന​ത്. ക​ണ​മ​ല​യി​ലി​റ​ങ്ങി​യ കാ​ട്ടു​പോ​ത്തി​ന് വെ​ടി​യേ​റ്റി​രു​ന്നെ​ന്നാ​ണ് വ​നം​വ​കു​പ്പി​ന്‍റെ നി​ഗ​മ​നം.

വ​ന​ത്തി​ല്‍​വ​ച്ച് നാ​യാ​ട്ടു​കാ​രു​ടെ വെ​ടി​യേ​റ്റ​തി​നെ തു​ട​ര്‍​ന്ന് അ​ക്ര​മാ​സ​ക്ത​നാ​യ പോ​ത്ത് നാ​ട്ടി​ലി​റ​ങ്ങി ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​കാ​മെ​ന്നാ​ണ് വ​നം​വ​കു​പ്പി​ന്‍റെ വി​ചി​ത്ര ക​ണ്ടെ​ത്ത​ൽ. എ​ന്നാ​ൽ നാ​യാ​ട്ടു​കാ​ർ വ​ന​ത്തി​ൽ ക​യ​റി​യ​തി​ന്‍റെ തെ​ളി​വു​ക​ളൊ​ന്നും വ​നം​വ​കു​പ്പി​ന്‍റെ കൈ​വ​ശ​മി​ല്ല.

ആ​ക്ര​മ​ണ​കാ​രി​യാ​യ പോ​ത്തി​നെ ക​ണ്ടെ​ത്തി വെ​ടി​വ​യ്ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ടു​കൊ​ണ്ടാ​ണ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ത്ത​രം ക​ഥ​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും നാ​ട്ടു​കാ​രും ആ​രോ​പി​ച്ചു.