അ​മേ​രി​ക്ക​യി​ൽ വീ​ണ്ടും വെ​ടി​വ​യ്പ്; സം​ഗീ​ത​ജ്ഞ​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ​ട്ടു

09:33 PM May 21, 2023 | Deepika.com
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ മി​സോ​റി സംസ്ഥാനത്ത് ന​ട​ന്ന വെ​ടി​വ​യ്പ്പി​ൽ മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ​ട്ടു. കാ​ൻ​സ​സ് സി​റ്റി​യി​ലെ ക്ലൈ​മാ​ക്സ് ലോ​ഞ്ച് നി​ശാ​ക്ല​ബി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.

വെ​ടി​വ​യ്പ്പി​ൽ സം​ഗീ​ത​ജ്ഞ​നാ​യ ജേ​സ​ൺ മ​ക്കോ​ണ​ൽ മ​രി​ച്ച​താ​യി അ​ദ്ദേ​ഹ​ത്തോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. മ​ര​ണ​പ്പെ​ട്ട മ​റ്റു​ള്ള​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

ര​ണ്ട് പേ​രു​ടെ മൃ​ത​ദേ​ഹം ക്ല​ബി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് ക​ണ്ടെ​ത്തി​യെ​തെ​ന്നും മ​റ്റൊ​രാ​ൾ ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് മ​രി​ച്ച​തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. അ​മേ​രി​ക്ക​യി​ൽ ഈ ​വ​ർ​ഷം ന​ട​ക്കു​ന്ന 230-ാം വെ​ടി​വ​യ്പ് ആ​ക്ര​മ​ണ​മാ​ണി​തെ​ന്ന് വി​ദ​ഗ്ധ​ർ അ​റി​യി​ച്ചു.