ഫ്രാ​ൻ​സി​ൽ കാ​റി​ന് നേ​ർ​ക്ക് വെ​ടി​വ​യ്പ്; മൂ​ന്ന് പേ​ർ മ​രി​ച്ചു

09:18 PM May 21, 2023 | Deepika.com
പാ​രി​സ്: ദ​ക്ഷി​ണ ഫ്രാ​ൻ​സി​ലെ മാ​ർ​സെ പ​ട്ട​ണ​ത്തി​ൽ അ​ക്ര​മി​ക​ൾ ന​ട​ത്തി​യ വെ​ടി​വ​യ്പ്പി​ൽ മൂ​ന്ന് യു​വാ​ക്ക​ൾ കൊ​ല്ല​പ്പെ​ട്ടു. ല​ഹ​രി​ക്ക​ട​ത്ത് സം​ഘ​ത്തി​ൽ​പ്പെ​ട്ട​വ​ർ ത​മ്മി​ലു​ള്ള ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

ന​ഗ​ര​ത്തി​ലെ ഒ​രു നി​ശാ​ക്ല​ബി​ൽ നി​ന്ന് പാ​ർ​ട്ടി ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ അ​ഞ്ചം​ഗ​സം​ഘ​ത്തി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. യു​വാ​ക്ക​ളു​ടെ കാ​റി​നു​ള്ളി​ലേ​ക്ക് ഓ​ട്ടോ​മാ​റ്റി​ക് തോ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച് അ​ക്ര​മി​ക​ൾ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. കാ​റി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് പേ​ർ യാ​തൊ​രു പ​രി​ക്കു​മി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു.

വെ​ടി​വ​യ്പ്പി​ന് ശേ​ഷം അ​ക്ര​മി​സം​ഘം സ്ഥ​ല​ത്ത് നി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞു. കാ​റി​ലു​ണ്ടാ​യി​രു​ന്ന ഒ​രു യു​വാ​വും പോ​ലീ​സ് എ​ത്തു​ന്ന​തി​ന് മു​മ്പാ​യി ര​ക്ഷ​പ്പെ​ട്ടു. അ​ക്ര​മി​സം​ഘം എ​ത്തി​യ കാ​ർ തീ​വ​ച്ച് ന​ശി​പ്പി​ച്ച നി​ല​യി​ൽ പി​ന്നീ​ട് ക​ണ്ടെ​ത്തി.

ല​ഹ​രി​ക്ക​ട​ത്ത് സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​മാ​ണ് ആ​ക്ര​മ​ണ​കാ​ര​ണ​മെ​ന്നും ഈ ​വ​ർ​ഷം ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ 21 ല​ഹ​രി​ക്ക​ട​ത്തു​കാ​ർ ന​ഗ​ര​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.