തൃ​ശൂ​രി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന വാ​നി​ന് തീ​പി​ടി​ച്ചു

05:55 PM May 21, 2023 | Deepika.com
തൃ​ശൂ​ർ: ചേ​ല​ക്ക​ര​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന വാ​നി​ന് തീ​പി​ടി​ച്ചു. അ​പ​ക​ട​സ​മ​യ​ത്ത് വാ​നി​ൽ ഡ്രൈ​വ​ർ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​യാ​ൾ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

കൊ​ണ്ടാ​ഴി മേ​ഖ​ല​യി​ൽ ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. വി​വാ​ഹ​സം​ഘ​ത്തി​ലു​ള്ള​വ​ർ​ക്ക് സ​ഞ്ച​രി​ക്കാ​നു​ള്ള വാ​നു​മാ​യി ഡ്രൈ​വ​ർ കെ. ​ഹ​രി​കൃ​ഷ്ണ​ൻ കൊ​ണ്ടാ​ഴി​യി​ലേ​ക്ക് പോ​കു​ന്ന വേ​ള​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

വാ​ഹ​ന​ത്തി​ൽ നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഉ​ട​ൻ ഡ്രൈ​വ​ർ ഇ​റ​ങ്ങി ഓ​ടി​യ​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. അ​ഗ്നി​ര​ക്ഷാ സേ​ന എ​ത്തി തീ ​അ​ണ​ച്ചെ​ങ്കി​ലും വാ​ൻ പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു.