കോ​ൽ​ക്ക​ത്ത വീ​ണു, ല​ക്നോ പ്ലേ ​ഓ​ഫി​ൽ

11:47 PM May 20, 2023 | Deepika.com
കോ​ൽ​ക്ക​ത്ത: ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ പ്ലേ ​ഓ​ഫ് ക​ട​ന്ന് ല​ക്നോ സൂ​പ്പ​ർ ജെ​യ്ന്‍റ്സ്. കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ ഒ​രു റ​ണ്‍​സി​ന് തോ​ൽ​പ്പി​ച്ചാ​ണ് ല​ക്നോ​വി​ന്‍റെ പ്ലേ ​ഓ​ഫ് പ്ര​വേ​ശ​നം. സ്കോ​ർ: ല്ക​നോ 176-8 (20), കോ​ൽ​ക്ക​ത്ത 175-7 (20).

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ല​ക്നോ നി​ക്കോ​ളാ​സ് പു​രാ​ന്‍റെ അ​ർ​ധ​സെ​ഞ്ചു​റി​യു​ടെ​യും (30 പ​ന്തി​ൽ അ​ഞ്ചു സി​ക്സും നാ​ലു ഫോ​റു​മു​ൾ​പ്പെ​ടെ 58) ക്വി​ന്‍റ​ണ്‍ ഡി ​കോ​ക്ക് (28), പ്രേ​ര​ക് മ​ങ്കാ​ദ് (26), ആ​യു​ഷ് ബ​ദോ​നി (25) എ​ന്നി​വ​രു​ടെ ഇ​ന്നിം​ഗ്സു​ക​ളു​ടെ​യും ബ​ല​ത്തി​ലാ​ണ് 176 റ​ണ്‍​സി​ലെ​ത്തി​യ​ത്.

സ്റ്റാ​ർ ബാ​റ്റ​ർ മാ​ർ​ക​സ് സ്റ്റോ​യി​നി​സ് റ​ണ്ണെ​ടു​ക്കാ​തെ പു​റ​ത്താ​യ​തു ല​ക്നോ​വി​നു തി​രി​ച്ച​ടി​യാ​യി. കോ​ൽ​ക്ക​ത്ത​യ്ക്കാ​യി വൈ​ഭ​വ് അ​റോ​റ, ഷാ​ർ​ദു​ൾ താ​ക്കു​ർ, സു​നി​ൽ ന​രെ​യ്ൻ എ​ന്നി​വ​ർ ര​ണ്ടും വ​രു​ണ്‍ ച​ക്ര​വ​ർ​ത്തി, ഹ​ർ​ഷി​ത് റാ​ണ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റും നേ​ടി.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ കോ​ൽ​ക്ക​ത്ത​യ്ക്കാ​യി ഓ​പ്പ​ണ​റു​മാ​രാ​യ ജെ​യ്സ​ണ്‍ റോ​യി​യും (28 പ​ന്തി​ൽ 45) വെ​ങ്ക​ടേ​ഷ് അ​യ്യ​രും (15 പ​ന്തി​ൽ 24) ചേ​ർ​ന്ന് മി​ക​ച്ച തു​ട​ക്ക​മാ​ണ് ഒ​രു​ക്കി​യ​ത്. പി​ന്നീ​ട് റി​ങ്കു സിം​ഗി​ന് ഒ​ഴി​കെ ആ​ർ​ക്കും ഈ ​തു​ട​ക്കം മു​ത​ലാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. റി​ങ്കു പു​റ​ത്താ​കാ​തെ 33 പ​ന്തി​ൽ നാ​ല് സി​ക്സും ആ​റ് ഫോ​റും ഉ​ൾ​പ്പെ​ടെ 67 റ​ണ്‍​സെ​ടു​ത്തു. റ​ഹ്മാ​നു​ള്ള ഗു​ർ​ബാസ് പ​ത്ത് റ​ണ്‍​സും നേ​ടി. കോ​ൽ​ക്ക​ത്ത നി​ര​യി​ൽ മ​റ്റാ​ർ​ക്കും ര​ണ്ട​ക്കം പോ​ലും കാ​ണാ​ൻ ക​ഴി​ഞ്ഞി​ല്ല.

ല​ക്നോ​വി​നാ​യി ര​വി ബി​ഷ്ണോ​യി​യും യാ​ഷ് താ​ക്കൂ​റും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ജ​യ​ത്തോ​ടെ 14 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നും 17 പോ​യി​ന്‍റു​മാ​യി ല​ക്നോ പ്ലേ ​ഓ​ഫ് ക​ട​ന്നു.