ചെ​ന്നൈ പ്ലേ​ഓ​ഫി​ൽ

10:48 PM May 20, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ പ്ലേ​ഓ​ഫ് ഉ​റ​പ്പി​ച്ച് ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ്. ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​നെ 77 റ​ണ്‍​സി​നു തോ​ൽ​പ്പി​ച്ചാ​ണ് ചെ​ന്നൈ പ്ലേ​ഓ​ഫിലെ​ത്തി​യ​ത്. സ്കോ​ർ: ചെ​ന്നൈ 223-3 (20), ഡ​ൽ​ഹി 146-9 (20).

ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ചെ​ന്നൈ ഋ​തു​രാ​ജ് ഗെ​യ്ക്‌വാ​ദി​ന്‍റെ​യും ഡെ​വോ​ണ്‍ കോ​ണ്‍​വേ​യു​ടെ​യും ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​ത്തി​ലൂ​ടെ​യാ​ണ് 223 റ​ണ്‍​സി​ലെ​ത്തി​യ​ത്. ഗെ​യ്ക്‌വാ​ദ് 50 പ​ന്തി​ൽ 79 റ​ണ്‍​സും കോ​ണ്‍​വേ 52 പ​ന്തി​ൽ 87 റ​ണ്‍​സു​മെ​ടു​ത്തു. ഇ​രു​വ​രും ചേ​ർ​ന്ന് 141 റ​ണ്‍​സി​ന്‍റെ ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ടാ​ണ് പ​ടു​ത്തു​യ​ർ​ത്ത​ത്. ശി​വം ദു​ബെ ഒ​ൻ​പ​ത് പ​ന്തി​ൽ 22 റ​ണ്‍​സും നേ​ടി. മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​യും ര​വീ​ന്ദ്ര ജ​ഡേ​ജ​യും പു​റ​ത്താ​കാ​തെ യ​ഥാ​ക്ര​മം അ​ഞ്ചും ഇ​രു​പ​തും റ​ണ്‍​സെ​ടു​ത്തു.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഡ​ൽ​ഹി​ക്കാ​യി നാ​യ​ക​ൻ ഡേ​വി​ഡ് വാ​ർ​ണ​ർ മാ​ത്ര​മാ​ണ് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​ത്. വാ​ർ​ണ​ർ 58 പ​ന്തി​ൽ 86 റ​ണ്‍​സെ​ടു​ത്തു. യാ​ഷ് ദു​ൾ 13ഉം ​അ​ക്സ​ർ പ​ട്ടേ​ൽ 15ഉം ​റ​ണ്‍​സെ​ടു​ത്തു. മ​റ്റാ​ർ​ക്കും ര​ണ്ട​ക്കം കാ​ണാ​ൻ ക​ഴി​ഞ്ഞി​ല്ല.

ചെ​ന്നൈ​യ്ക്കാ​യി ദീ​പ​ക് ച​ഹാ​ർ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. മ​ഹി​ഷ് തീ​ക്ഷ്ണ​യും മ​തീ​ഷ പ​തി​ര​ണ​യും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

ജ​യ​ത്തോ​ടെ 14 മ​ത്സ​ര​ത്തി​ൽ​നി​ന്നും 17 പോ​യി​ന്‍റു​മാ​യി ചെ​ന്നൈ പ്ലേ​ഓ​ഫ് ഉ​റ​പ്പി​ച്ചു.