കാ​സ​ർ​ഗോ​ട്ട് യു​വ​തി​ക്ക് നേ​രെ ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം; പ്ര​തി പി​ടി​യി​ൽ

08:31 PM May 19, 2023 | Deepika.com
കാ​സ​ർ​ഗോ​ഡ്: കാ​ഞ്ഞ​ങ്ങാ​ട്ട് റോ​ഡി​ന് ന​ടു​വി​ൽ വ​ച്ച് യു​വ​തി​ക്ക് നേ​രെ ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ വ്യാ​പാ​രി പി​ടി​യി​ൽ. പൂ​ട​ങ്ക​ല്ല് സ്വ​ദേ​ശി കൊ​ല്ല​റ​ങ്കോ​ട് അ​ർ​ഷാ​ദ് (31) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ന​ഗ​ര​ത്തി​ൽ പ​ഴ​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന അ​ർ​ഷാ​ദ് ഇ​ന്ന് രാ​വി​ലെ​യാ​ണ് വ​ഴി​യ​രി​കി​ലൂ​ടെ ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന ന​ഴ്സി​ന് നേ​രെ അ​തി​ക്ര​മം ന​ട​ത്തി​യ​ത്. കാ​ഞ്ഞ​ങ്ങാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ന​ഴ്സാ​യ യു​വ​തി കോ​ട്ട​ച്ചേ​രി​യി​ൽ ബ​സ് ഇ​റ​ങ്ങി​യ ശേ​ഷം ന​ട​ന്നു​പോ​കു​ന്ന വേ​ള​യി​ൽ പ്ര​തി ത​ന്‍റെ വാ​ഹ​ന​ത്തി​ന് സ​മീ​പം നി​ന്ന് ന​ഗ്ന​താപ്ര​ദ​ര്‍​ശ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു.

സം​ഭ​വം ന​ട​ന്ന​യു​ട​ൻ ഇ​യാ​ൾ വാ​ഹ​ന​വു​മാ​യി സ്ഥ​ല​ത്ത് നി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞു. വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ർ കു​റി​ച്ചെ​ടു​ത്ത യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി‌​യ​തോ​ടെ ഇ​യാ​ളെ ന​ഗ​ര​ത്തി​ൽ നി​ന്ന് ത​ന്നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

സ്കൂ​ള്‍ വിദ്യാർഥിക്ക് നേ​രെ ന​ഗ്ന​ത പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ കു​റ്റ​ത്തി​ന് ഇ​യാ​ളെ നേ​ര​ത്തെ അ​റ​സ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോ​ലീ​സ് അ​റി​യി​ച്ചു.