"മെ​ഡ​ലു​ക​ൾ​ക്ക് വി​ല 15 രൂ​പ മാ​ത്രം'; ഗു​സ്തി താ​ര​ങ്ങ​ൾ​ക്കെ​തി​രെ പ്ര​സ്താ​വ​ന​യു​മാ​യി ബ്രി​ജ്ഭൂ​ഷ​ൺ

07:01 PM May 19, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഗു​സ്തി താ​ര​ങ്ങ​ളു​ടെ മെ​ഡ​ലു​ക​ൾ​ക്ക് 15 രൂ​പ മാ​ത്ര​മാ​ണ് വി​ല​യു​ള്ള​തെ​ന്ന അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​വു​മാ​യി ദേ​ശീ​യ ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ(​ഡ​ബ്ല്യു​എ​ഫ്ഐ) ത​ല​വ​ൻ ബ്രി​ജ്ഭൂ​ഷ​ൺ ശ​ര​ൺ സിം​ഗ്.

പ്ര​തി​ഷേ​ധി​ക്കു​ന്ന താ​ര​ങ്ങ​ൾ ഫെ​ഡ​റേ​ഷ​നി​ൽ നി​ന്ന് ല​ഭി​ച്ച സ​മ്മാ​ന​ത്തു​ക തി​രി​കെ ന​ൽ​ക​ണ​മെ​ന്നും അ​വ​രു​ടെ കൈ​വ​ശ​മു​ള്ള മെ​ഡ​ലു​ക​ൾ​ക്ക് 15 രൂ​പ മാ​ത്ര​മാ​ണ് വി​ല​യു​ള്ള​തെ​ന്നും സിം​ഗ് പ്ര​തി​ക​രി​ച്ചു. ഉ​ത്ത​ർ പ്ര​ദേ​ശി​ലെ ഒ​രു പ്രാ​ദേ​ശി​ക മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് സിം​ഗ് ഈ ​പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ​ത്.

സിം​ഗി​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ ബ​ജ്റം​ഗ് പൂ​നി​യ അ​ട​ക്ക​മു​ള്ള താ​ര​ങ്ങ​ൾ രം​ഗ​ത്തെ​ത്തി. മെ​ഡ​ലു​ക​ൾ ആ​രും ദാ​നം ചെ​യ്ത​ത​ല്ലെ​ന്നും ത​ങ്ങ​ളു​ടെ അ​ധ്വാ​ന​ത്തി​ന്‍റെ ഫ​ല​മാ​ണ് അ​വ​യെ​ന്നും പൂ​നി​യ പ്ര​തി​ക​രി​ച്ചു.

വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ത​ങ്ങ​ളു​ടെ ക​ഠി​നാ​ധ്വാ​ന​ത്തി​ന് സിം​ഗ് ന​ൽ​കി​യ വി​ല​യാ​ണ് 15 രൂ​പ​യെ​ന്നും അ​യാ​ൾ ഒ​രി​ക്ക​ലും കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് ബ​ഹു​മാ​നം ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും സാ​ക്ഷി മാ​ലി​ക് പ​റ​ഞ്ഞു.