കൊ​ല്ല​ത്ത് കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണം: വൃ​ദ്ധ​ന്‍ മ​രി​ച്ചു

12:29 PM May 19, 2023 | Deepika.com
കൊ​ല്ലം: ഇ​ട​മു​ള​യ്ക്ക​ലി​ല്‍ കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ വൃ​ദ്ധ​ന്‍ കൊ​ല്ല​പ്പെ​ട്ടു. കൊ​ടി​ഞ്ഞാല്‍ സ്വ​ദേ​ശി വ​ര്‍​ഗീ​സ് (60) ആ​ണ് മ​രി​ച്ച​ത്.

രാ​വി​ലെ വീ​ട്ടു​പ​റ​മ്പി​ല്‍ നി​ല്‍​ക്കു​ക​യാ​യി​രു​ന്ന വ​ര്‍​ഗീ​സി​നെ കാ​ട്ടു​പോ​ത്ത് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ ഉ​ട​നെ അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​യാ​ള്‍ ദു​ബാ​യി​ല്‍​നി​ന്ന് എ​ത്തി​യ​ത്.

വ​ന​മേ​ഖ​ല​യി​ല്‍ നി​ന്ന് അ​ക​ലെ​യു​ള്ള സ്ഥ​ല​മാ​ണി​ത്. പ്ര​ദേ​ശ​ത്ത് ഇ​തു​വ​രെ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.