ടി​ക് ‌ടോ​ക്ക് നി​രോ​ധി​ച്ച് യു​എ​സ് സം​സ്ഥാ​ന​മാ​യ മൊ​ണ്ടാ​ന

05:04 AM May 19, 2023 | Deepika.com
ന്യൂ​യോ​ർ​ക്ക്: ചൈ​നീ​സ് സ​മൂ​ഹ​മാ​ധ്യ​മ ആ​പ്പ് ടി​ക് ടോ​ക്ക് നി​രോ​ധി​ച്ച് യു​എ​സ് സം​സ്ഥാ​ന​മാ​യ മൊ​ണ്ടാ​ന. ടി​ക് ടോ​ക്ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ മൊ​ണ്ടാ​ന ഗ​വ​ർ​ണ​ർ ഗ്രെ​ഗ് ജി​യാ​ൻ​ഫോ​ർ​ട്ട് ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.

ടി​ക് ടോ​ക്ക് നി​രോ​ധി​ക്കു​ന്ന അ​മേ​രി​ക്ക​യി​ലെ ആ​ദ്യ സം​സ്ഥാ​ന​മാ​യി മൊ​ണ്ടാ​ന ഇ​തോ​ടെ മാ​റി. സോ​ഷ്യ​ൽ മീ​ഡി​യ ആ​പ്ലി​ക്കേ​ഷ​ൻ ഹോ​സ്റ്റ് ചെ​യ്യു​ന്ന ആ​പ്പ് സ്റ്റോ​റു​ക​ൾ ഉ​ൾ​പ്പെ​ടെ, നി​യ​മ​ലം​ഘ​ക​ർ​ക്ക് പ്ര​തി​ദി​നം $10,000 പി​ഴ ചു​മ​ത്താ​നും നി​യ​മം പ്ര​തി​പാ​ദി​ക്കു​ന്നു.

ഏ​താ​നും ഫെ​ഡ​റ​ൽ നി​യ​മ​നി​ർ​മാ​താ​ക്ക​ൾ ടി​ക്‌​ടോ​ക്കി​ന്‍റെ ദേ​ശീ​യ നി​രോ​ധ​ന​ത്തി​ന് ആ​ഹ്വാ​നം ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ടി​ക്‌​ടോ​ക്കി​നെ നി​യ​ന്ത്രി​ക്കാ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി. എ​ന്നാ​ലി​ത് കോ​ട​തി​യി​ൽ ചോ​ദ്യം ചെ​യ്യ​പ്പെ​ടു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.