ഒ​മാ​ൻ സു​ൽ​ത്താ​ൻ ഞാ​യ​റാ​ഴ്ച ഈ​ജി​പ്തി​ലേ​ക്ക്

06:48 AM May 19, 2023 | Deepika.com
മ​സ്ക​റ്റ്: ഒ​മാ​ൻ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രീ​ഖ് ഞാ​യ​റാ​ഴ്ച ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ന് ഈ​ജി​പ്തി​ലേ​ക്ക് തി​രി​ക്കു​മെ​ന്ന് ദി​വാ​ൻ ഓ​ഫ് റോ​യ​ൽ കോ​ർ​ട്ട് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ഈ​ജി​പ്ത് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ഫ​ത്താ​ഹ് അ​ൽ​സീ​സി​യു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ചാ​ണ് സു​ൽ​ത്താ​ൻ ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഈ​ജി​പ്തി​ലേ​ക്ക് പോ​കു​ന്ന​ത്.

ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ ഇ​രു​നേ​താ​ക്ക​ളും ച​ർ​ച്ച ചെ​യ്യും. സം​യു​ക്ത അ​റ​ബ് പ്ര​വ​ർ​ത്ത​ന​ത്തി​ന് സ​ഹാ​യി​ക്കു​ന്ന കാ​ര്യ​ങ്ങ​ളി​ൽ ഇ​രു നേ​തൃ​ത്വ​ങ്ങ​ളും കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്തു​ക​യും ചെ​യ്യും.