ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര്‍​ക്ക് രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​ര​ന്‍റെ അ​സ​ഭ്യ​വ​ര്‍​ഷം; കേ​സ്

03:08 PM May 18, 2023 | Deepika.com
കൊ​ച്ചി: എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ രോ​ഗി​ക​ള്‍​ക്ക് ഒ​പ്പം എ​ത്തി​യ ആ​ള്‍ ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും വ​നി​താ ഡോ​ക്ട​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍​ക്കെ​തി​രേ അ​സ​ഭ്യ​വ​ര്‍​ഷ​വും ന​ട​ത്തു​ക​യും ചെ​യ്ത​താ​യി പ​രാ​തി.

സം​ഭ​വ​ത്തി​ല്‍ ആ​ല​പ്പു​ഴ സ്വ​ദേ​ശി അ​നി​ല്‍ കു​മാ​റി​നെ​തി​രേ കേ​സെ​ടു​ത്തു. ആ​ശു​പ​ത്രി സം​ര​ക്ഷ​ണ​നി​യ​മ പ്ര​കാ​ര​മാ​ണ് കേ​സ്. ബു​ധ​നാ​ഴ്ച രാ​ത്രി 11.30നാ​യി​രു​ന്നു ഇ​യാ​ളു​ടെ അ​തി​ക്ര​മം. പോ​ലീ​സും ജീ​വ​ന​ക്കാ​രും ചേ​ർന്നാ​ണ് പ്ര​തി​യെ കീ​ഴ​ട​ക്കി​യ​ത്.

എ​ന്നാ​ല്‍ അ​നി​ല്‍ കു​മാ​ര്‍ ജീ​വ​ന​ക്കാരെ ആ​ക്ര​മി​ച്ചി​ട്ടി​ല്ലെ​ന്നും മ​ദ്യ​പി​ച്ച് അ​സ​ഭ്യം പ​റ​യു​ക​യാ​ണ് ചെ​യ്ത​തെ​ന്ന് പോ​ലി​സ് പ​റ​യു​ന്നു. കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പെ​ടു​ത്തി​യ​തി​നാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.