വ്യാ​ജ വാ​ർ​ത്ത; ഒ​രു ല​ക്ഷ​ത്തി​ലേ​റെ ഓ​ൺ​ലൈ​ൻ അ​ക്കൗ​ണ്ടു​ക​ൾ പൂ​ട്ടി​ച്ച് ചൈ​ന

07:01 AM May 18, 2023 | Deepika.com
ബെ​യ്ജിം​ഗ്: വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ച്ചെ​ന്നാ​രോ​പി​ച്ച് ഒ​രു ല​ക്ഷ​ത്തി​ലേ​റെ സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ൾ പൂ​ട്ടി​ച്ച് ചൈ​ന. ഏ​പ്രി​ൽ ആ​റു മു​ത​ൽ വ്യാ​ജ വാ​ർ​ത്താ യൂ​ണി​റ്റു​ക​ളു​ടെ​യും വാ​ർ​ത്താ അ​വ​താ​ര​ക​രു​ടെ​യും 107,000 അ​ക്കൗ​ണ്ടു​ക​ളും 835,000 വ്യാ​ജ വാ​ർ​ത്താ വി​വ​ര​ങ്ങ​ളും ഇ​ല്ലാ​താ​ക്കി​യ​താ​യി സൈ​ബ​ര്‍ സ്‌​പേ​സ് അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ ഓ​ഫ് ചൈ​ന (സി​എ​സി ) അ​റി​യി​ച്ചു.

വ്യാ​ജ വാ​ർ​ത്ത​ക​ളും കിം​വ​ദ​ന്തി​ക​ളും ഒ​ഴി​വാ​ക്കു​ന്ന​തി​ന് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​ത് ശ​ക്മാ​ക്കി​യി​രി​ക്കു​ക​യാ​ണ് ചൈ​ന. സാ​മൂ​ഹി​ക സം​ഭ​വ​ങ്ങ​ൾ, അ​ന്താ​രാ​ഷ്‌​ട്ര സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ൾ തു​ട​ങ്ങി​യ ചൂ​ടേ​റി​യ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വ്യാ​ജ വാ​ർ​ത്ത​ക​ൾ തി​രി​ച്ച​റി​ഞ്ഞ​തെ​ന്ന് സി​എ​സി വെ​ബ്‌​സൈ​റ്റി​ൽ പോ​സ്റ്റ് ചെ​യ്ത പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

ചൈ​നീ​സ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ വാ​ർ​ത്താ പ്ര​ച​ര​ണം ഇ​തി​ന​കം ത​ന്നെ ശ​ക്ത​മാ​യി നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്. കു​റ്റ​വാ​ളി​ക​ള്‍​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നാ​ണ് ചൈ​ന​യു​ടെ തീ​രു​മാ​നം.