തീ​വ്ര​വാ​ദ-​ല​ഹ​രി​മാ​ഫി​യ ബ​ന്ധം: ആ​റു സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​ൻ​ഐ​എ റെ​യ്ഡ്

01:06 AM May 18, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ല​ഹ​രി​മ​രു​ന്നും അ​ധോ​ലോ​ക​ബ​ന്ധ​വും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി രാ​ജ്യ​ത്ത് വി​ധ്വം​സ​ക​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന തീ​വ്ര​വാ​ദി​ക​ളെ പി​ടി​കൂ​ടാ​ൻ ആ​റു സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​ൻ​ഐ​എ റെ​യ്ഡ്. ഹ​രി​യാ​ന, പ​ഞ്ചാ​ബ്, ഉ​ത്ത​ർ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ, മ​ധ്യ​പ്ര​ദേ​ശ്, ഉ​ത്ത​രാ​ഖ​ണ്ഡ് സം​സ്ഥാ​ന​ങ്ങ​ളി​ലെ നൂ​റോ​ളം ഇ​ട​ങ്ങ​ളി​ലാ​ണ് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി റെ​യ്ഡ് ന​ട​ത്തി​യ​ത്.

ഉ​ത്ത​രേ​ന്ത്യ​യി​ൽ ല​ഹ​രി​ക​ട​ത്ത് മ​റ​യാ​ക്കി ഗു​ണ്ടാ​സം​ഘ​ങ്ങ​ളെ വി​ല​യ്ക്കെ​ടു​ത്താ​ണു തീ​വ്ര​വാ​ദി​ക​ൾ രാ​ജ്യ​ത്ത് സം​ഘ​ടി​ത കു​റ്റ​കൃ​ത്യ​ങ്ങ​ൾ ന​ട​ത്തു​ന്ന​തെ​ന്ന് എ​ൻ​ഐ​എ​യു​ടെ പ്ര​ഥ​മ​വി​വ​ര റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 19 പേ​രാ​ണ് കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ അ​റ​സ്റ്റി​ലാ​യി​ട്ടു​ള്ള​ത്. ഇ​വ​രി​ൽ തീ​വ്ര​വാ​ദി​ക​ൾ​ക്ക് ആ​യു​ധ​ങ്ങ​ളും സാ​ന്പ​ത്തി​ക സ​ഹാ​യ​വും ന​ൽ​കി​യ​വ​രു​ണ്ട്.