അ​മ്മ​യും കു​ഞ്ഞും പൊ​ള്ള​ലേ​റ്റ് മ​രി​ച്ച സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് കു​ടും​ബം

04:21 PM May 17, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പു​ത്ത​ന്‍​തോ​പ്പി​ല്‍ അ​മ്മ​യും കു​ഞ്ഞും പൊ​ള്ള​ലേ​റ്റ് മ​രി​ച്ച സം​ഭ​വം കൊ​ല​പാ​ത​കമെ​ന്ന് ആ​രോ​പി​ച്ച് യു​വ​തി​യു​ടെ കു​ടും​ബം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ഭ​ര്‍​ത്താ​വി​ന്‍റെ അ​വി​ഹി​ത ബ​ന്ധം ചോ​ദ്യം ചെ​യ്ത​തി​ന് മ​ക​ളെ മ​ര്‍​ദി​ക്കു​മാ​യി​രു​ന്നെ​ന്നും മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും യു​വ​തി​യു​ടെ പി​താ​വ് ആ​രോ​പി​ച്ചു.

പു​ത്ത​ന്‍​തോ​പ്പ് സ്വ​ദേ​ശി രാ​ജു ജോ​സ​ഫ് ടി​ന്‍​സി​ലി​യു​ടെ ഭാ​ര്യ അ​ഞ്ജു​വും ഒ​ന്‍​പ​ത് മാ​സം പ്രാ​യ​മു​ള്ള മ​ക​ന്‍ ഡേ​വി​ഡു​മാ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി ഏ​ഴി​ന് വീ​ട്ടി​ലെ കു​ളി​മു​റി​യി​ലാ​ണ് ഇ​രു​വ​രെ​യും പൊ​ള്ള​ലേ​റ്റ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

അ​ഞ്ജു മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ കു​ഞ്ഞി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ വെ​ന്‍റി​ലേ​റ്റ​റി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന് രാ​വി​ലെ മ​രി​ച്ചു.

സം​ഭ​വ​ത്തി​ല്‍ ക​ഠി​നം​കു​ളം പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.