പാ​ല​ക്കാ​ട്ട് യു​വ​മോ​ര്‍​ച്ച നേതാവി​ന്‍റെ വീ​ടി​ന് നേ​രേ ആ​ക്ര​മ​ണം; വാഹനങ്ങൾ തകർത്തു

12:55 PM May 17, 2023 | Deepika.com
പാ​ല​ക്കാ​ട്: ചി​റ്റൂ​രി​ല്‍ യു​വ​മോ​ര്‍​ച്ച നേതാവി​ന്‍റെ വീ​ടി​ന് നേ​രേ ആ​ക്ര​മ​ണം. വീ​ടി​ന് മു​ന്നി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും കാ​റു​ക​ളും ത​ല്ലി​ത​ക​ര്‍​ത്തു. വീ​ടി​ന്‍റെ ജ​ന​ല്‍ ചി​ല്ലു​ക​ളും ത​ക​ര്‍​ന്നി​ട്ടു​ണ്ട്.

യു​വ​മോ​ര്‍​ച്ച ചി​റ്റൂ​ര്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ര​മേ​ഷി​ന്‍റെ വീ​ടി​ന് നേ​രേ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. വി​വി​ധ ബൈ​ക്കു​ക​ളി​ലാ​യി എ​ത്തി​യ ഇ​രു​പ​തോ​ളം പേ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

പ്ര​ദേ​ശ​ത്തെ ബി​ജെ​പി-​ജ​ന​താ​ദ​ള്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ത​ര്‍​ക്ക​ങ്ങ​ളു​ടെ തു​ട​ര്‍​ച്ച​യാ​യാ​ണ് ആ​ക്ര​മ​ണ​മെ​ന്നാണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.