പൊ​ന്ന​മ്പ​ല​മേ​ട്ടി​ൽ പൂ​ജ ന​ട​ത്തി​യ സം​ഭ​വം; ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ‌

11:02 PM May 16, 2023 | Deepika.com
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല പൊ​ന്ന​മ്പ​ല​മേ​ട്ടി​ൽ അ​ന​ധി​കൃ​ത​മാ​യി ക​യ​റി പൂ​ജ ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ വ​നം വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ജീ​വ​ന​ക്കാ​ർ അ​റ​സ്റ്റി​ൽ. ഗ​വി ഡി​വി​ഷ​ൻ ജീ​വ​ന​ക്കാ​രാ​യ കെ​എ​ഫ്ഡി​സി സൂ​പ്പ​ർ​വൈ​സ​ർ രാ​ജേ​ന്ദ്ര​ൻ ക​റു​പ്പ​യ്യ, വ​ർ​ക്ക​ർ സാ​ബു മാ​ത്യു എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പൂ​ജ ന​ട​ത്തി​യ സം​ഘ​ത്തെ വ​ന​ത്തി​ൽ ക​ട​ക്കാ​ൻ അ​നു​വ​ദി​ച്ച​തി​നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. തൃ​ശൂ​ര്‍ തെ​ക്കേ​ക്കാ​ട്ട് മ​ഠം നാ​രാ​യ​ണ​ന്‍ ന​മ്പൂ​തി​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള സം​ഘ​മാ​ണ് വ​ന​ത്തി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ​ത്. ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

അ​ന​ധി​കൃ​ത​മാ​യി വ​ന​ത്തി​ൽ ക​യ​റി​യ​തി​നാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഈ ​സം​ഘം പൊ​ന്ന​മ്പ​ല​മേ​ട്ടി​ൽ എ​ത്തി പൂ​ജ ന​ട​ത്തി​യ​ത്. ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ശ​ബ​രി​മ​ല​യി​ൽ മു​മ്പ് കീ​ഴ്‌​ശാ​ന്തി​യു​ടെ സ​ഹാ​യി​യാ​യി​രു​ന്നു നാ​രാ​യ​ണ​ൻ എ​ന്നാ​ണ് വി​വ​രം.