തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്കു നേരെയുള്ള ആക്രമണത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്നു മന്ത്രി വീണാ ജോർജ്. ഇക്കാര്യത്തിൽ സർക്കാർ വിട്ടുവീഴ്ചയ്ക്കില്ല. എറണാകുളത്തും തിരുവനന്തപുരത്തും ആരോഗ്യ പ്രവർത്തകർക്കു നേരെയുണ്ടായ അതിക്രമങ്ങൾ അപലപനീയമാണ്.
നിലവിലുള്ള നിയമത്തിന്റെ പഴുതുകളടച്ച് ആക്രമണങ്ങളെ ചെറുക്കാൻ എല്ലാ മാർഗങ്ങളും സ്വീകരിച്ചു വരികയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പൊതു സമൂഹത്തിന്റെ സംരക്ഷണ കവചമുണ്ടാകണമെന്നും മന്ത്രി അഭ്യർഥിച്ചു.
ആരോഗ്യ പ്രവർത്തകർക്കു നേരെയുള്ള ആക്രമണം സർക്കാർ വിട്ടുവീഴ്ച്ചയ്ക്കില്ല: മന്ത്രി
08:17 PM May 16, 2023 | Deepika.com