നി​യ​മവി​ദ്യാ​ര്‍​ഥി​നി വ​ധം, ആ​റ്റി​ങ്ങ​ല്‍ ഇ​ര​ട്ട​ക്കൊ​ല: പ്ര​തി​ക​ളു​ടെ മാ​ന​സി​കനി​ല പ​രി​ശോ​ധി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്

02:59 PM May 16, 2023 | Deepika.com
കൊ​ച്ചി: കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച ര​ണ്ട് കൊ​ല​പാ​ത​ക​ക്കേ​സു​ക​ളി​ലെ പ്ര​തി​ക​ളു​ടെ മാ​ന​സി​കനി​ല​യും സാ​മൂ​ഹി​ക പ​ശ്ചാ​ത്ത​ല​വും പ​രി​ശോ​ധി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. പെരുമ്പാവൂർ നി​യ​മ വി​ദ്യാ​ര്‍​ഥി​നി കൊ​ല​ക്കേ​സ് പ്ര​തി അ​മീ​റു​ള്‍ ഇ​സ്ലാ​മി​ന്‍റേ​യും ആ​റ്റി​ങ്ങ​ല്‍ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് പ്ര​തി നി​നോ മാ​ത്യു​വി​ന്‍റേ​യും പ​ശ്ചാ​ത്ത​ലം പ​രി​ശോ​ധി​ക്കാ​നാ​ണ് കോ​ട​തി നി​ര്‍​ദേ​ശി​ച്ച​ത്.

ഡ​ല്‍​ഹി നാ​ഷ​ണ​ല്‍ ലോ ​യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ വി​ദ​ഗ്ധ​ര​ട​ങ്ങി​യ പ്രൊ​ജ​ക്ട് 39 എ​ന്ന സം​ഘ​ട​ന​യ്ക്കാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ ഇ​ള​വ് സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി.

ഹൈ​ക്കോ​ട​തി​യു​ടെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ച്ച പ്ര​തി​ക​ളു​ടെ സാ​മൂ​ഹി​ക പ​ശ്ചാ​ത്ത​ല​മ​ട​ക്കം പ​രി​ശോ​ധി​ക്കാ​ന്‍ ഡി​വി​ഷ​ന്‍ ബെ​ഞ്ച് ഉ​ത്ത​ര​വു​ണ്ടാ​കു​ന്ന​ത്. ഇ​രു​വ​രു​ടെ സാ​മൂ​ഹ്യ​പ​ശ്ചാ​ത്ത​ലം കു​റ്റ​കൃ​ത്യ​ത്തി​ലേ​ക്ക് ന​യി​ച്ചോ എ​ന്നു​ള്ള​ത് പ​രി​ശോ​ധി​ക്കും.

2014 ലാ​ണ് നി​നോ മാ​ത്യു ,ത​ന്‍റെ പെ​ണ്‍ സു​ഹൃ​ത്തി​ന്‍റെ ഭ​ര്‍​തൃ​മാ​താ​വി​നെ​യും മൂന്നുവ​യ​സുകാ​രി കു​ഞ്ഞി​നെ​യും കൊ​ല​പ്പെ​ടു​ത്തി​യ​ത്. 2016ലാ​യി​രു​ന്നു പെരുമ്പാവൂരിൽ നി​യ​മ വി​ദ്യാ​ര്‍​ഥി​നി പീ​ഡ​ന​ത്തി​ര​യാ​യി കൊ​ല്ല​പ്പെ​ട്ടത്.