മു​ഖ്യ​മ​ന്ത്രി​ക്ക് ത​ല​യി​ൽ മു​ണ്ടി​ട്ടുപോ​കേ​ണ്ട സ്ഥി​തി​ വരും: വി.ഡി. സതീശൻ

02:15 PM May 16, 2023 | Deepika.com
തൃ​ശൂ​ർ: എ​ഐ കാ​മ​റ വി​വാ​ദ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി വീ​ണ്ടും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. മൗ​നം തു​ട​രു​ന്ന മു​ഖ്യ​മ​ന്ത്രി, ക​മ്പ​നി​യെ കൊ​ണ്ട് ഭീ​ഷ​ണി​പ്പെ​ടു​ത്താ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. ത​ല​യി​ൽ മു​ണ്ടി​ട്ടു പോ​കേ​ണ്ട സ്ഥി​തി​യാ​ണ് ഇ​നി മു​ഖ്യ​മ​ന്ത്രി​ക്ക് വ​രാ​ൻ പോ​കു​ന്ന​തെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

എ​ഐ ഇ​ട​പാ​ടി​നെ​തി​രെ പ്ര​തി​ക​രി​ച്ച​തി​ന് ത​ന്നെ​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്താ​നാ​ണ് എ​സ്ആ​ര്‍​ഐ​ടി ക​മ്പ​നി ശ്ര​മി​ക്കു​ന്ന​ത്. ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ന്നു എ​ന്നാ​ണ് വ​ക്കീ​ൽ നോ​ട്ടീ​സി​ന് താ​ൻ മ​റു​പ​ടി ന​ൽ​കി​യ​തെ​ന്നും സ​തീ​ശ​ൻ വ്യക്തമാക്കി.

എ​സ്ആ​ര്‍​ഐ​ടി ഒ​മ്പ​തു​കോ​ടി രൂ​പ​യാ​ണ് നോ​ക്കൂ​കൂ​ലി​യാ​യി വാ​ങ്ങി​യ​ത്. ലൈ​ഫ് മി​ഷ​നി​ൽ 46 ശ​ത​മാ​നം കൈ​ക്കൂ​ലി വാ​ങ്ങി. കാ​മ​റ ഇ​ട​പാ​ടി​ൽ 65 ശ​ത​മാ​ന​മാ​ണ് ക​മ്മീ​ഷ​നെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രോ​പി​ച്ചു. ഏ​ത് ഏ​ജ​ൻ​സി അ​ന്വേ​ഷി​ച്ചാ​ലും സ​ർ​ക്കാ​രി​ന് വെ​ള്ള​പൂ​ശു​ന്ന റി​പ്പോ​ർ​ട്ട്‌ ന​ൽ​കാ​ൻ പ​റ്റി​ല്ലെ​ന്നും അദ്ദേഹം പറഞ്ഞു.