അ​പ​രി​ചി​ത​ന്‍റെ ബൈ​ക്കി​ല്‍ ലൊ​ക്കേ​ഷ​നി​ലെ​ത്തി അ​മി​താ​ഭ് ബ​ച്ച​ന്‍; പ​ക്ഷേ പി​ന്നാ​ലെ പ​ണി​യെ​ത്തി

03:28 PM May 16, 2023 | Deepika.com
മും​ബൈ: ട്രാ​ഫി​ക് തി​ര​ക്ക് മൂ​ലം അ​പ​രി​ചി​ത​ന്‍റെ ബൈ​ക്കി​ൽ സഞ്ചരിച്ച അ​മി​താ​ഭ്ബ​ച്ച​ന്‍ ക​ഴി​ഞ്ഞ​ദി​വ​സം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ത​രം​ഗം സൃ​ഷ്ടി​ച്ചി​രു​ന്നു. കൃ​ത്യ​സ​മ​യ​ത്ത് ലൊ​ക്കേ​ഷ​നി​ല്‍ എ​ത്തി​​ച്ചേ​രു​ന്ന​തി​നാ​യി​രു​ന്നു ഈ ​യാ​ത്ര.

അ​ടു​ത്ത ദി​വ​സം ന​ടി അ​നു​ഷ്‌​ക ശ​ര്‍​മ​യും ത​ന്‍റെ അം​ഗ​ര​ക്ഷ​ക​നൊ​പ്പം ബൈ​ക്കി​ല്‍ യാ​ത്ര ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ ഇ​രു​വ​രു​മി​പ്പോ​ള്‍ പു​ലി​വാ​ല് പി​ടി​ച്ചി​രി​ക്കു​ക​യാ​ണ്. കാ​ര​ണം ഈ ​താ​ര​ങ്ങ​ള്‍ ഹെ​ല്‍മ​റ്റ് ധ​രി​ക്കാ​തെ​യാ​ണ് യാ​ത്ര ചെ​യ്ത​ത്.

സം​ഭ​വ​ത്തി​ല്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ള്‍ വി​മ​ര്‍​ശ​ന​വു​മാ​യി എ​ത്തി. അ​ഭി​നേ​താ​ക്ക​ള്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി ഉ​പ​യോ​ക്താ​ക്ക​ള്‍ മും​ബൈ ട്രാ​ഫി​ക് പോ​ലീ​സി​നെ ടാ​ഗ് ചെ​യ്തു. അ​മി​താ​ഭ് ബ​ച്ച​ന്‍റേ​യും അ​നു​ഷ്‌​ക ശ​ര്‍​മ​യു​ടേയും ഹെ​ല്‍​മ​റ്റ് ഇ​ല്ലാ​ത്ത ചി​ത്ര​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.