കെ - ​പോ​പ് താ​രം ഹേ​സൂ അ​ന്ത​രി​ച്ചു

03:12 AM May 16, 2023 | Deepika.com
സി​യോ​ൾ: പ്ര​ശ​സ്ത കെ - ​പോ​പ് താ​രം ഹേ​സൂ(29) അ​ന്ത​രി​ച്ചു. മേ​യ് 13-ന് ​ദ​ക്ഷി​ണ കൊ​റി​യ​യി​ലെ സി​യോ​ൾ ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ൽ മു​റി​യി​ൽ താ​ര​ത്തെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മ​ര​ണ​വി​വ​രം തി​ങ്ക​ളാ​ഴ്ച​യാ​ണ് പോ​ലീ​സ് പു​റ​ത്തു​വി​ട്ട​ത്.

ഹേ​സു ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നും ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ക​ണ്ടെ​ത്തി​യ​താ​യും പോ​ലീ​സ് അ​റി​യി​ച്ച​താ​യി കൊ​റി​യ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

1993-ൽ ​ജ​നി​ച്ച ഹേ​സു, 2019-ൽ ​പു​റ​ത്തി​റ​ങ്ങി​യ "മൈ ​ലൈ​ഫ്, മീ' ​എ​ന്ന മി​നി ആ​ൽ​ബ​ത്തി​ലൂ​ടെ​യാ​ണ് സം​ഗീ​ത ലോ​ക​ത്തേ​ക്ക് ചു​വ​ട് വ​ച്ച​ത്. കൊ​റി​യ​ൻ ചാ​ന​ലു​ക​ളി​ലെ സം​ഗീ​ത പ​രി​പാ​ടി​ക​ളി​ലൂ​ടെ​യാ​ണ് താ​രം പ്ര​ശ​സ്ത​യാ​യ​ത്.

ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ മ​ര​ണ​പ്പെ​ടു​ന്ന ര​ണ്ടാ​മ​ത്തെ കെ - ​പോ​പ് താ​ര​മാ​ണ് ഹേ​സു. ആ​സ്ട്രോ ബാ​ൻ​ഡ് അം​ഗം മൂ​ൺ​ബി​നി​നെ ഏ​താ​നും ആ​ഴ്ച​ക​ൾ​ക്ക് മു​മ്പ് സി​യോ​ളി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.