കേ​ന്ദ്രം കേ​ര​ള​ത്തെ സ​ഹാ​യി​ക്കു​ന്നി​ല്ല, എ​ങ്ങ​നെ വി​ഷ​മി​പ്പി​ക്കാ​മെ​ന്ന് നോ​ക്കു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി

02:26 AM May 16, 2023 | Deepika.com
പാ​ല​ക്കാ​ട്: കേ​ന്ദ്ര സ​ർ​ക്കാ​ർ ദു​ര​ന്ത​കാ​ല​ത്ത് കേ​ര​ള​ത്തെ സ​ഹാ​യി​ച്ചി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ദു​ര​ന്ത​ങ്ങ​ൾ വ​രു​മ്പോ​ൾ സം​സ്ഥാ​ന​ത്തെ സ​ഹാ​യി​ക്കേ​ണ്ട​വ​രാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ. കേ​ര​ള​ത്തെ ഈ ​ഘ​ട്ട​ങ്ങ​ളി​ലൊ​ന്നും സ​ഹാ​യി​ചി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല, സം​സ്ഥാ​ന​ത്തി​ന് ല​ഭി​ച്ച സ​ഹാ​യ​ങ്ങ​ൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കേ​ര​ള​ത്തി​നാ​യി സ​ഹാ​യം തേ​ടി​യു​ള്ള വി​ദേ​ശ​യാ​ത്ര​ക​ൾ​ക്ക് അ​നു​മ​തി നി​ഷേ​ധി​ക്കു​ക​യും ചെ​യ്തു. പ​ല കാ​ര്യ​ത്തി​ലും സം​സ്ഥാ​ന​ത്തോ​ട് അ​വ​ഗ​ണ​ന​യും ഉ​പ​ദ്ര​വ​വു​മാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​ത്. സം​സ്ഥാ​ന​ത്തെ ജ​ന​സം​ഖ്യ​ക്ക് അ​നു​പാ​ത​മാ​യി കേ​ന്ദ്രം സ​ഹാ​യം ത​രു​ന്നി​ല്ല. എ​ങ്ങ​നെ​യൊ​ക്കെ സം​സ്ഥാ​ന​ത്തെ വി​ഷ​മി​പ്പി​ക്കാ​മെ​ന്നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ നോ​ക്കു​ന്ന​ത്.

കോ​ച്ച് ഫാ​ക്ട​റി പ​ദ്ധ​തി കേ​ന്ദ്ര സ​ർ​ക്കാ​ർ മു​ട​ക്കി. ഒ​രു എ​യിം​സ് ചോ​ദി​ച്ചി​ട്ടും കേ​ന്ദ്രം ത​ന്നി​ല്ല. സം​സ്ഥാ​ന​ങ്ങ​ൾ ക​ട​മെ​ടു​ക്കു​ന്ന​തി​ന് മു​ക​ളി​ൽ കേ​ന്ദ്രം ക​ടു​ത്ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​ത് സം​സ്ഥാ​ന വി​ക​സ​ന​ത്തെ ബാ​ധി​ക്കു​ന്നു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.