എ​ല്‍​ഡി​എ​ഫി​ല്‍ ഉ​റ​ച്ചു​നി​ല്‍​ക്കും: ചെ​ന്നി​ത്ത​ല​യെ ത​ള്ളി റോ​ഷി അ​ഗ​സ്റ്റി​ന്‍

02:30 PM May 15, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ​ൺ​ഗ്ര​സ്-​എം യു​ഡി​എ​ഫി​ലേ​ക്കി​ല്ലെ​ന്ന് ജലവിഭവ വകുപ്പ് മന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍. കേ​ര​ളാ കോ​ണ്‍​ഗ്ര​സി​നെ യു​ഡി​എ​ഫി​ല്‍ നി​ന്നും പു​റ​ത്താ​ക്കി​യ​താ​ണ്. അ​ത് തെ​റ്റാ​യി​പ്പോ​യെ​ന്ന് യു​ഡി​എ​ഫ് തി​രി​ച്ച​റി​ഞ്ഞ​തി​ല്‍ സ​ന്തോ​ഷം.

മുന്നണിമാറ്റം ആലോചനയിലില്ലെന്നും തങ്ങൾ എ​ല്‍​ഡി​എ​ഫി​ല്‍ ഉ​റ​ച്ചു​നി​ല്‍​ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കേ​ര​ള കോ​ൺ​ഗ്ര​സ്-​എം യു​ഡി​എ​ഫി​ലേ​ക്ക് തി​രി​കെ വ​രു​ന്ന​തി​ല്‍ സ​ന്തോ​ഷ​മെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ, ജോ​സ് കെ. ​മാ​ണി​യു​ടെ പാ​ർ​ട്ടി​യെ യു​ഡി​എ​ഫി​ലേ​ക്ക് എ​ത്തി​ക്കാ​ൻ കോ​ൺ​ഗ്ര​സി​ലെ ഒ​രു വി​ഭാ​ഗ​ത്തി​ന് ഇ​പ്പോ​ഴും താ​ത്പ​ര്യ​മു​ണ്ടെന്ന് വാർത്താ സമ്മേളനത്തിൽ ചെ​ന്നി​ത്ത​ല പ​റ​ഞ്ഞിരുന്നു.

മ​ധ്യ​കേ​ര​ള​ത്തി​ൽ മു​ന്ന​ണി​യു​ടെ കെ​ട്ടു​റ​പ്പി​ന് ഇ​ത് ആ​വ​ശ്യ​മാ​ണെ​ന്നാ​ണ് കെ​പി​സി​സി വി​ല​യി​രു​ത്ത​ൽ. എ​ന്നാ​ൽ എ​ൽ​ഡി​എ​ഫി​ലേ​ക്ക് ചേ​ക്കേ​റി​യ ജോ​സു​മാ​യി കോ​ൺ​ഗ്ര​സ് ച​ർ​ച്ച​ക​ളൊ​ന്നും തു​ട​ങ്ങി​യി​ട്ടി​ല്ലെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

മ​ധ്യ​കേ​ര​ള​ത്തി​ൽ വി​വി​ധ ക്രൈ​സ്ത​വ സ​ഭ​ക​ളെ കൂടെ നി​ർ​ത്താ​ൻ ബി​ജെ​പി ന​ട​ത്തു​ന്ന ച​ര​ടു​വ​ലി​ക​ൾ പ്ര​തി​രോ​ധി​ക്കാ​ൻ കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ഒപ്പമുണ്ടായാൽ ക​ഴി​യു​മെ​ന്നാണ് കോ​ൺ​ഗ്ര​സിന്‍റെ ക​ണ​ക്കു​കൂ​ട്ടൽ.